Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ൻ പ്ര​ധാ​ന​മ​ന്ത്രി...

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​റി​ന്റെ മ​ക​നും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ

text_fields
bookmark_border
lok sabha elections 2024
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​റി​ന്റെ മ​ക​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ നീ​ര​ജ് ശേ​ഖ​ർ യു.​പി​യി​ലെ ബാ​ലി​യ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടും. ബി.​ജെ.​പി​യു​ടെ പ​ത്താ​മ​ത് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സി​റ്റി​ങ് എം.​പി​യും നാ​ലു​ത​വ​ണ പാ​ർ​ല​മെ​ന്റ് അം​ഗ​വു​മാ​യ വീ​രേ​ന്ദ്ര സി​ങ്ങി​ന് പ​ക​ര​മാ​യി​ട്ടാ​ണ് നീ​ര​ജി​നെ ബി.​ജെ.​പി ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 1989 മു​ത​ൽ 2007 വ​രെ ഈ ​മ​ണ്ഡ​ല​ത്തി​ന്റെ പ്ര​തി​നി​ധി ച​ന്ദ്ര​ശേ​ഖ​ർ ആ​യി​രു​ന്നു. ആ​ദ്യം ജ​ന​താ​ദ​ൾ ടി​ക്ക​റ്റി​ലും പി​ന്നീ​ട് സ​മാ​ജ്‍വാ​ദി ജ​ന​താ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​മാ​യാ​ണ് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്റി​ലെ​ത്തി​യ​ത്. 2007ൽ, ​അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​പി ടി​ക്ക​റ്റി​ൽ നീ​ര​ജാ​ണ് മ​ത്സ​രി​ച്ച​ത്.

ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച നീ​ര​ജ് 2009ലും ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, 2014ൽ ​അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് എ​സ്.​പി പ്ര​തി​നി​ധി​യാ​യി രാ​ജ്യ​സ​ഭാം​ഗ​മാ​യി. 2019ൽ ​എ​സ്.​പി വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത വ​ർ​ഷം യു.​പി​യി​ൽ​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലെ​ത്തി. കാ​ലാ​വ​ധി ക​ഴി​യാ​ൻ ര​ണ്ടു​വ​ർ​ഷം ബാ​ക്കി​യി​രി​ക്കെ​യാ​ണ് സി​റ്റി​ങ് എം.​പി​യെ മാ​റ്റി നീ​ര​ജി​നെ ബി.​ജെ.​പി പ​രീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PoliticsIndia NewsBJPLok Sabha Elections 2024
News Summary - Former Prime Minister Chandrashekhar's son is also on the BJP candidate list
Next Story