Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ പ്രധാനമന്ത്രി...

മുൻ പ്രധാനമന്ത്രി വാജ്​പേയി അന്തരിച്ചു

text_fields
bookmark_border
Atal-Bihari-Vajpayee
cancel

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്​പേയി (94) അന്തരിച്ചു. ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​​സി (​എ​യിം​സ്)​ലായിരുന്നു അന്ത്യം. അത്യാഹിത വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയി​​െയ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. 

ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ പ്രമുഖരുടെ കൂട്ടത്തിൽപ്പെടുന്ന അദ്ദേഹം എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി.​ 1999 മുതൽ 2004 വരെ പ്രധാനമന്ത്രി പദത്തിലിരുന്ന്​ അഞ്ച്​ വർഷം തികച്ച്​ ഭരിച്ച​ ആദ്യ കോൺഗ്രസേതര പ്രധാനമന്ത്രി എന്ന സ്​ഥാനത്തിനർഹനായി. 1996ൽ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുണ്ട്. 

vajpayee
വാജ്പേയ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
 


സ്​കൂൾ അധ്യാപകനായിരുന്ന പണ്ഡിറ്റ്​ കൃഷ്​ണ ബിഹാരി വാജ്​പേയിയു​െടയും കൃഷ്​ണ ദേവിയുടെയും മകനായി 1924 ഡിസംബർ 25ന്​ മധ്യപ്രദേശിലെ ഗ്വോളിയോറിൽ ജനിച്ചു. ഗ്വോളിയോർ വിക്​ടോറിയ കോളജിൽ നിന്നും ബി.എ ഡിഗ്രിയും കാൺപൂർ ഡി.എ.വി കോളജിൽ നിന്ന്​ രാഷ്​ട്രീയ മീംമാസയിൽ എം.എയും പാസ്സായി. നിയമ പഠനത്തിന്​ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. മികച്ച രാഷ്​ട്രതന്ത്രജ്​ഞൻ, പത്രപ്രവർത്തകൻ, വാഗ്​മി, അനുഗ്രഹിത കവി, തികഞ്ഞ മനുഷ്യ​സ്​നഹി എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനായ അപൂർവ വ്യക്തത്വത്തിനുടമയായിരുന്നു. കോളജ്​ പഠനത്തി​​​​​​​െൻറ ആദ്യ നാളുകളിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്​ഥാനമായ സ്​റ്റുഡന്‍റ്​ ഫെഡറേഷനിൽ പ്രവർത്തിച്ചെങ്കിലും പിന്നുട്​ 1941ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ​േചർന്നു സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.

vajpayee
വാജ്പേയ് മുൻ രാഷ്ട്രപതി കെ.ആർ. നാരായണനോടൊപ്പം
 


1945ൽ ക്വിറ്റിന്ത്യാ സമരത്തിൽ പ​െങ്കടുത്ത്​ ജയിലിലടക്കപ്പെട്ട വാജ്​പേയി പിന്നീട്​ ജയിൽ മോചിതനായതോടെ തീവ്രഹിന്ദുത്വ പ്രചാരകരായ ആർ.എസ്​.എസിൽ ആകൃഷ്​ടനായി അതി​​​​​​​െൻറ സജീവ പ്രവർത്തകനായി മാറി. 1946ൽ സാൻഡിലയിൽ ആർ.എസ്​.എസ്​ ‘പ്രചാരക്​’ ആയി നിയമിക്കപ്പെട്ടു. പിന്നീട്​ അവരുടെ പത്രമായ ‘രാഷ്​ട്ര ധർമ്മ’യുടെ പത്രാധിപരായി. ശേഷം, ആർ.എസ്​.എസ്​ മുഖപത്രമായ ‘പാഞ്ചജന്യ’യുടെ എഡിറ്റർ പദവി ഏറ്റെടുത്തു. ഹിന്ദുത്വ ദേശീയതയുടെ വക്താക്കളായ ശ്യാമ പ്രസാദ്​ മുഖർജി, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ചിന്തകളിൽ അനുരക്തനായി ആർ.എസ്​.എസ്​ ആദ്യകാല രാഷ്​ട്രീയ മുഖമായ ജനസംഘം 1951ൽ രൂപീകൃതമായതോടെ അതി​​​​​​​െൻറ സ്​ഥാപകാംഗമായി സജീവ രാഷ്​​്ട്രീയത്തിലിറങ്ങി.

vajpayee
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിനൊപ്പം
 


1955ൽ ലക്​നൗ ലോക്​സഭാ ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ വാജ്​പേയി പരാജയപ്പെ​െട്ടങ്കിലും പിന്നീട്​ 1957ൽ ഉത്തർപ്രദേശിലെ ബൽറാംപൂരിൽ നിന്നും വിജയിച്ച്​ ആദ്യമായി ലോകസഭയിലെത്തി.1962ൽ അതേമണ്ടലത്തിൽ കോൺഗ്രസിലെ സുഭദ്ര ജോഷിയോട്​ പരാജയം രുചിച്ചെങ്കിലും 1967 സീറ്റ്​ തിരിച്ചു പിടിച്ചു. 1971ൽ ഗോളിയോറിൽ നിന്നും പിന്നീട്​ ജനസംഘം പിരിച്ചു വിട്ട്​ അടിയന്തരാവസ്​ഥയിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം ഒന്നിച്ച്​ കോൺഗ്രസിനെതിരെ രൂപീകരിച്ച ജനതാ പാർട്ടിയുടെ ഭാഗമായി 1977ൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും ലോക്​സഭാംഗമായി.

vajpayee
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിനൊപ്പം
 


ജനസംഘത്തിന്​ പകരമായി ആർ.എസ്​.എസ്​ 1980ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചതോടെ 1980ൽ ന്യൂഡൽഹിയിൽ നിന്നും 1991,1996,1998 വർഷങ്ങളിൽ ലക്​നൗ മണ്ഡലത്തിൽ നിന്നും തുടർച്ചയായി എം.പിയായി. 1962-1967, 1986-1989 കാലയളവിൽ രണ്ട്​ തവണ രാജ്യസഭാംഗവുമായി. 1957 മുതൽ 1977 വരെ ജനസംഘം പാർലമ​​​​​​െൻററി പാർട്ടി നേതാവ്​, 1968-1973 കാലയളവിൽ ജനസംഘം അധ്യക്ഷൻ. 1980ൽ ബി.ജെ.പി രൂപവൽകരിച്ചതോടെ അതി​​​​​​​െൻറ സ്​ഥാപക അധ്യക്ഷനുമായി. അടിയന്തരാവസ്​ഥ കാലത്ത്​ ജയപ്രകാശ്​ നാരായണനെ പോലുള്ള പ്രമുഖ രാഷ്​ട്രീയക്കാരോടൊപ്പം 1975 മുതൽ 1977 വരെ വാജ്​പേയിയും തടവിലാക്കപ്പെട്ടു. അടിയന്തരാവസ്​ഥക്കു ശേഷം രൂപീകൃതമായ ജനതാ പാർട്ടിയിൽ ജനസംഘത്തെ ലയിപ്പിക്കുന്നതിൽ വാജ്​പേയിക്ക്​ മുഖ്യപങ്കുണ്ട്​.

vajpayee
വാജ്പേയിക്ക് രാഷ്ട്രപതി പ്രണബ് മുഖർജി ഭാരതരത്ന സമ്മാനിക്കുന്നു
 


1977ൽ ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസിനെ തോൽപിച്ച്​ അധികാരമേറ്റ മൊറാർജി ദേശായി മന്ത്രിസഭയിൽ വാജ്​പേയി വിദേശകാര്യ മന്ത്രിയായി (1977-1979). 2014ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത രത്​ന’ക്കർഹനായ വാജ്​പേയിയെ 1992ൽ രാഷ്​ട്രം പത്​മ ഭൂഷൺ നൽകി ആദരിച്ചു. 1992ൽ മികച്ച പാർലമെ​ന്‍റേറിയനുള്ള ഗോവിന്ദ്​ വല്ലബ്​ പാന്ത്​ പുരസ്​കാരം, 1994ൽ ലോക്​ മാന്യ തിലക്​ പുരസ്​കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും വിട്ടുകഴിയുന്ന അടൽ ബിഹാരി വാജ്​പേയി അവിവാഹിതനാണ്​. നമിത ഭട്ടാചാര്യ വളർത്തു പുത്രിയാണ്​. വർഷങ്ങളായ അദ്ദേഹത്തോടൊപ്പം കഴിയുന്ന ‘പെൺ സുഹൃത്ത്​’ രാജ്​കുമാരി കൗളി​​​​​​​െൻറ പുത്രിയാണ്​ നമിത.

vajpayee
കുടുംബാംഗങ്ങൾക്കൊപ്പം
 


ലോക്​സഭാ മേൻ അടൽജി (സംഭാഷണ സമാഹാരം), മൃത്യു ഹത്യ, അമർ ബലിദാൻ, കൈദി കവിതായ്​ കി കുന്ദാലിയാൻ (കവിതാ സമാഹാരം), ന്യൂ ഡൈമൻഷൻസ്​ ഒാഫ്​ ഇന്ത്യാസ്​ ഫോറിൻ പോളിസി (സംഭാഷണ സമാഹാരം), ജനസംഘ്​ ഒാർ മുസൽമാൻ, ത്രീ ഡീകേഡ്​സ്​ ഇൻ പാർലമെന്‍റ്, അമർ ആഗ്​ ഹെ (കവിതാ സമാഹാരം), മേരി ഏക്​വാൻ കവിതായെൻ, ഫോർ ഡീകേഡ്​സ്​ ഇൻ പാർലമെന്‍റ്​ എന്നിവ വാജ്​പേയി രചിച്ച കൃതികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFormer prime ministervajpayeeAtal Bihari VajpayeeBJP
News Summary - Former Prime Minister Atal Bihari Vajpayee -India News
Next Story