വാർത്താസമ്മേളനത്തിന് പോകുന്നതിനിടെ മുൻ കോൺഗ്രസ് എം.എൽ.എ ട്രക്കിടിച്ച് മരിച്ചു
text_fieldsഭുവനേശ്വർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ മുൻ കോൺഗ്രസ് എം.എൽ.എ അർജുൻ ചരൺ ദാസ് ട്രക്കിടിച്ച് മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്കിടിക്കുകയായിരുന്നു. പരിക്കേറ്റയുടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. വിദഗ്ധ ചികിത്സക്കായി ഇയാളെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി സദർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് മനസ് രഞ്ജൻ ചക്ര പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയിൽ അടുത്തിടെയാണ് അർജുൻ ചരൺ ദാസ് ചേർന്നത്. പാർട്ടിയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ ദാസ് ജെയ്പൂരിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ബി.ആർ.എസ് ഒഡീഷ സ്ഥാപക അംഗം അക്ഷയ കുമാർ പറഞ്ഞു.
അർജുൻ ചരൺ ദാസിന്റെ മരണത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മുൻ ജെയ്പൂർ എംപി അനാദി ദാസിന്റെ മകനാണ് മരിച്ച അർജുൻ ചരൺ ദാസ്. 1995 മുതൽ 2000 വരെ ബിഞ്ജർപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

