മുംബൈ ഭീകരാക്രമണത്തെ നേരിട്ട മുൻ എൻ.എസ്.ജി മേധാവി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തെ നേരിടാൻ നേതൃത്വം നൽകിയ മുൻ എൻ.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ നേരിടാൻ എൻ.എസ്.ജിക്ക് നേതൃത്വം നൽകിയത് ദത്ത് ആയിരുന്നു.
Sh Jyoti Krishan Dutt IPS ,former DG NSG ( Aug 2006- Feb 2009) passed away today on 19th May at Gurugram. NSG condoles the sad and untimely demise of former DG and remembers his distinguished service to the Nation . pic.twitter.com/qhBj4JnjwB
— National Security Guard (@nsgblackcats) May 19, 2021
പശ്ചിമബംഗാൾ കേഡറിൽ നിന്നുള്ള 1971 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദത്ത് സി.ബി.ഐയുടെയും സി.ഐ.എസ്.എഫിന്റെയും പ്രധാന ചുമതലകൾ വഹിച്ചിരുന്നു. സി.ബി.ഐയിൽ ആയിരിക്കുമ്പോൾ നിരവധി പ്രമാദമായ കേസുകളിൽ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്.
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയിൽ നിന്നുള്ള പോലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

