Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ എം.പി ശിവാജി റാവു...

മുൻ എം.പി ശിവാജി റാവു പാട്ടീൽ അന്തരിച്ചു

text_fields
bookmark_border
മുൻ എം.പി ശിവാജി റാവു പാട്ടീൽ അന്തരിച്ചു
cancel

മും​ബൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ എം.​പി​യും അ​ന്ത​രി​ച്ച ന​ടി സ്​​മി​ത പാ​ട്ടീ​ലി​​​െൻറ പി​താ​വു​മാ​യ ശി​വാ​ജി റാ​വു പാ​ട്ടീ​ൽ(92) അ​ന്ത​രി​ച്ചു. ന​ഗ​ര​ത്തി​ലെ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 1967 മു​ത​ൽ 1978 വ​രെ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ വ​സ​ന്ത്​​റാ​വു നാ​യി​ക്, ശ​ങ്ക​ർ​റാ​വു ച​വാ​ൻ, വ​സ​ന്ത്​​ദാ​ദാ പാ​ട്ടീ​ൽ എ​ന്നി​വ​രു​ടെ മ​ന്ത്രി സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു.

1992 ൽ ​രാ​ജ്യ സ​ഭാം​ഗ​മാ​യി. 2013ൽ ​പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചു. സി.​പി.െ​എ​യി​ലൂ​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി എ​ന്നി​വ​യി​ലും പ്ര​വ​ർ​ത്തി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്​​ഥാ​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. സാ​മൂ​ഹി​ക ബോ​ധ​മു​ള്ള ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യി​രു​ന്നു ശി​വാ​ജി​റാ​വു പാ​ട്ടീ​ലെ​ന്ന്​ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത്​ പാ​ർ പ​റ​ഞ്ഞു.

വി​ദ്യാ പാ​ട്ടീ​ലാ​ണ്​ ഭാ​ര്യ. അ​നി​ത ദേ​ശ്​​മു​ഖ്, മാ​ന്യ സേ​ത്ത്​ എ​ന്നി​വ​രാ​ണ്​ മ​റ്റു​മ​ക്ക​ൾ. സ്​​മി​താ പാ​ട്ടീ​ലി​ന്‍റെ മ​ക​നും ന​ട​നു​മാ​യ പ്ര​തീ​ക്​ ബ​ബ്ബ​റി​നെ വ​ള​ർ​ത്തി​യ​തും ശി​വാ​ജി​റാ​വു​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssivaji rao patilformer mp
News Summary - former mp sivaji rao patil passed away -india news
Next Story