Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുകുൾ സാങ്മയും 13 എം.എല്‍.എമാരും കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന

text_fields
bookmark_border
സാങ്മ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് വാർത്ത
മുകുൾ സാങ്മയും 13 എം.എല്‍.എമാരും കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന
cancel

ഷില്ലോങ്: മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്മയോടൊപ്പം 13 എം.എല്‍.എമാരും പാര്‍ട്ടി വിടുമെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ എത്തിയ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

എന്നാൽ താൻ പാർട്ടി വിടുകയാണെന്ന വാർത്തകൾ സാങ്മ നിഷേധിച്ചു. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത് എന്നറിയില്ല. താൻ ആരോടും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Meghalaya CM Mukul Sangma, 13 MLAs leaves Congress
Next Story