മുൻ മേഘാലയ മുഖ്യമന്ത്രി ലപാങ് അന്തരിച്ചു
text_fieldsമേഘാലയ മുൻ മുഖ്യമന്ത്രി ലപാങ്
ഷില്ലോങ്: മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും നാലുതവണ മേഘാലയയുടെ മുഖ്യമന്ത്രിയുമായ മഹേ എന്നറിയപ്പെട്ട ഡോൺവ ഡെത്ത്വെൽസൺ ലപാങ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്നാണ് അന്ത്യം.
1934ലാണ് ലപാങിന്‍റെ ജനനം. ചെറിയ രാഷ്ട്രീയ പദവികളിൽ തുടങ്ങിയ അദ്ദേഹം പിന്നീട് 1992നും 2008 നുംം ഇടക്ക് 4 തവണ മുഖ്യമന്ത്രി പദവിയിലെത്തുകയായിരുന്നു. 1972 ൽ നോങ്പോയിൽ നിന്ന് മേഘാലയ നിയമ സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് നിരവധി തവണ മന്ത്രി പദവി അലങ്കരിച്ച ശേഷമാണ് മുഖ്യമന്ത്രി ആകുന്നത്. മേഘാലയയിൽ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി വികസനങ്ങൾ നടപ്പിലാക്കി. സംസ്ഥാനത്തെ സഖ്യ കക്ഷി രാഷ്ട്രീയത്തിലെ പ്രഷുബ്ദതകൾക്കിടയിൽ സമയവായം ഉണ്ടാക്കുന്നതിൽ ലപാങ് വഹിച്ച പങ്ക് നിർണായകമാണ്.
രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് ലപാങ് റോഡ് നിർമാണ തൊഴിലാളിയായും സ്കൂൾ സബ് ഇൻസ്പെക്ടറായും ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ സേവനങ്ങൾക്കുള്ള കടപ്പാടായി 2024ൽ റി ബോയി ജില്ലയിൽ അദ്ദേഹത്തിന്‍റെ പൂർണകായ പ്രതിമ അനാഛാദനം ചെയ്തു. നിര്യാണത്തിൽ നിരവധിപ്പേർ അനുശോചനമറിയിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച നടത്തുമെന്ന് മേഘാലയ സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

