Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിലെ മുൻ...

മണിപ്പൂരിലെ മുൻ കോൺഗ്രസ്​ അധ്യക്ഷൻ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
മണിപ്പൂരിലെ മുൻ കോൺഗ്രസ്​ അധ്യക്ഷൻ ബി.ജെ.പിയിൽ ചേർന്നു
cancel

ന്യൂഡൽഹി: മണിപ്പൂർ മുൻ കോൺഗ്രസ്​ അധ്യക്ഷൻ ഗോവിന്ദാസ്​ കൊന്തോജം ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്​ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ്​ ആണ്​ അംഗത്വം നൽകി ഗോവിന്ദാസിനെ സ്വീകരിച്ചത്​. ബി.ജെ.പി വക്​താവ്​ സംപിത്​ പത്രയും സന്നിഹിതനായിരുന്നു.

ബിഷ്​ണ്​പുർ അസംബ്ലി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആറ്​ തവണ തുടർച്ചയായി വിജയിച്ച ഗോവിന്ദാസ്​ എം.എൽ.എ സ്ഥാനമടക്കം രാജിവെച്ചുകൊണ്ടാണ്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയത്​. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ്​ കൂടുമാറ്റം എന്നാണ്​ റിപ്പോർട്ട്​. മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ലോകേൻ സിങിനെ അടുത്തിടെ നിയമിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurCongress chiefBJPGovindas Konthoujam
News Summary - Former Manipur Congress chief Govindas Konthoujam joins BJP in Delhi
Next Story