Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഋഷി കുമാർ ശുക്ല പുതിയ...

ഋഷി കുമാർ ശുക്ല പുതിയ സി.ബി.​െഎ ഡയറക്​ടർ

text_fields
bookmark_border
ഋഷി കുമാർ ശുക്ല പുതിയ സി.ബി.​െഎ ഡയറക്​ടർ
cancel

ന്യൂഡൽഹി: സി.ബി.​​​​െഎ ഡയറക്​ടറായി മധ്യപ്രദേശ്​ മുൻ ഡി.ജി.പി ഋഷി കുമാർ ശുക്ലയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന്​ ചേർന്ന ​സെലക്​ഷൻ കമ്മറ്റി യോഗത്തിലാണ്​ ഋഷി കുമാർ ശുക്ലയെ സി.ബി.​െഎ മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത്​.

1983 ബാച്ച്​ ​െഎ.പി.എസ്​ ഉദ്യോഗസ്ഥനായ ശുക്ല രണ്ട്​ വർഷമാണ്​ സി.ബി.​​​െഎ മേധാവിയായി തുടരുക. തൽസ്ഥാനത്തേക്ക്​ യോഗ്യതയുള്ള 30 പേരുടെ ലിസ്​റ്റിൽ നിന്നാണ്​ ശുക്ലയെ തെരഞ്ഞെടുത്തത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ എന്നിവരാണ്​ ഉന്നതാധികാര സമിതിയിലെ അംഗങ്ങൾ. സെലക്ഷന്‍ സമിതിയോഗം തയാറാക്കിയ ഏറ്റവും യോഗ്യരായ അഞ്ച് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പെട്ടിക മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിര്‍ത്തിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പിനെ അവഗണിച്ച്​ അതേ ലിസ്​റ്റിൽ നിന്നാണ്​ ശ​ുക്ലയെ നിയമിച്ചത്​.

മുൻ സി.ബി.​െഎ ഡയറക്​ടർ അലോക്​ വർമയുടെ രാജിയെ തുടർന്ന്​ എം.നാഗേശ്വര റാവു ഇടക്കാല ഡയറക്​ടറായി ചുമതലയേറ്റിരുന്നു. സി.ബി.​​െഎക്ക്​ പുതിയ ഡയറക്​ടറെ നിയമിക്കാൻ കാലതാമസം വരുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഡി.​ജി.​പി സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​ത്​ മൂ​ന്നു​ദി​വ​സം മു​മ്പ്​ മാ​ത്രം

പു​തി​യ ഡ​യ​റ​ക്​​ട​ർ ഋ​ഷി​കു​മാ​ർ ശു​ക്ല​യെ മ​ധ്യ​പ്ര​ദേ​ശ്​ ഡി.​ജി.​പി സ്​​ഥാ​ന​ത്തു​നി​ന്ന്​ പൊ​ലീ​സ്​ ഹൗ​സി​ങ്​ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ ഒ​തു​ക്കി​യ​ത്​ മൂ​ന്നു​ദി​വ​സം മു​മ്പു​മാ​ത്രം. സം​സ്​​ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്​ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്. സി.​ബി.​െ​എ​യി​ൽ പ്ര​വ​ർ​ത്തി​ച്ച്​ പ​രി​ച​യ​മി​ല്ലെ​ന്ന പോ​രാ​യ്​​മ നി​യ​മ​ന ഘ​ട്ട​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. അ​ലോ​ക്​ വ​ർ​മ​ക്കും ഇൗ ​പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​താ​ണ്​ പി​ന്നീ​ടു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക്​ ഇ​ട​യാ​ക്കി​യ​ത്.

സി.​ബി.​െ​എ മേ​ധാ​വി സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​വ​രി​ൽ, 13 വ​ർ​ഷം സി.​ബി.​െ​എ​യി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള യു.​പി ​​േക​ഡ​ർ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ജാ​വീ​ദ്​ അ​ഹ്​​മ​ദ്, ആ​റു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച ബി.​എ​സ്.​എ​ഫ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ര​ജ​നീ​കാ​ന്ത്​ മി​ശ്ര എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

അ​ഞ്ചു​പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്, പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്​ എ​ന്നി​വ​രു​ൾ​പ്പെ​ട്ട നി​യ​മ​ന സ​മി​തി സ​ർ​ക്കാ​റി​ലേ​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. അ​തി​ൽ​നി​ന്നാ​ണ്​ ശു​ക്ല​യെ നി​ശ്ച​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshpolice chiefRishi Kumar ShuklaCBI Director
News Summary - Former Madhya Pradesh Police Chief Rishi Kumar Shukla Is New CBI Boss- India news
Next Story