Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Former India cricketer Suresh Rainas father dies
cancel

സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു

text_fields
bookmark_border

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം.

ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ത്രിലോക്ചന്ദിന്റെ ആരോഗ്യനില കഴിഞ്ഞ ഡിസംബറിൽ വഷളായിരുന്നു.

ജമ്മു കശ്മീരിലെ റെയ്നവരി ഗ്രാമത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. 1990കളിൽ കശ്മീർ വിട്ട് മുറാദ്നഗർ പട്ടണത്തിൽ സ്ഥിരതാമസമാക്കി. 10,000 രൂപ ശമ്പളമുണ്ടായിരുന്ന ​ത്രിലോക്ചന്ദിന് സുരേഷിന്റെ ഉയർന്ന ക്രിക്കറ്റ് പരിശീലന ഫീസ് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങൾ അഭിമുഖങ്ങളിൽ സുരേഷ് റെയ്ന വെളിപ്പെടുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former India cricketer Suresh Rainas father dies
Next Story