Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപത്തിൽ അന്വേഷണ...

ഡൽഹി കലാപത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന്​ മുൻ ഐ.എ.എസ്​, ഐ.പി.എസ്​ ഉദ്യോഗസ്ഥർ

text_fields
bookmark_border
ഡൽഹി കലാപത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന്​ മുൻ ഐ.എ.എസ്​, ഐ.പി.എസ്​ ഉദ്യോഗസ്ഥർ
cancel

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട്​​ മുൻ അംബാസഡർമാർ, സീനിയർ പൊലീസ്​ ഓഫീസർമാർ, ആക്​ടിവിസ്​റ്റുകൾ, അഭിഭാഷകർ എന്നിവരടങ്ങിയ സംഘം രാഷ്​ട്രപതി രാം​നാഥ്​ കോവിന്ദിന്​ കത്തയച്ചു. 

കലാപത്തിലെ ​പൊലീസ്​ ഇടപെടൽ, വിശ്വസനീയവും നിക്ഷ്​പക്ഷവുമായ അന്വേഷണം എന്നിവ ആവശ്യപ്പെട്ട്​ ജുഡീഷ്യൻ കമീഷനെ നിയമിക്കണമെന്നും  72പേർ ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെട്ടു.

സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത്​ ഭൂഷൺ, എ. സെൽവരാജ്​ ഐ.ആർ.എസ്​, അഭിജിത്​ സെൻഗുപ്​ത ഐ.എ.എസ്​, അഥിതി മെഹ്​ത ഐ.എ.എസ്​, ആരിഫ്​ ഗൗരി ഐ.ആർ.എസ്​, അശോക്​ ബാജ്​പേയി ഐ.എ.എസ്​, ബ്രിജേഷ്​ കുമാർ ഐ.എ.എസ്​, ഷാഫി അസ്​ലം ഐ.പി.എസ്​, 
ആക്​ടിവിസ്​റ്റുകളായ നിഖിൽ ദേ, അരുണ റോയ്​ എന്നിവരടങ്ങിയ പ്രഗല്‍ഭരാണ്​ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്​.

വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23 മുതൽ 26 വരെ അരങ്ങേറിയ സംഘർഷങ്ങളിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വം​ശീ​യാ​​തി​ക്ര​മ​ത്തി​ന്​ പൊ​ലീ​സും കൂ​ട്ടു​നി​ന്ന​താ​യും കലാപത്തിന്​ പിന്നിൽ ആഭ്യന്തരമന്ത്രി അമിത്​ ഷായും ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടുന്ന ബി.ജെ.പി നേതാക്കളാണെന്നും​ ഡ​ൽ​ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ നി​യോ​ഗി​ച്ച വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘം കണ്ടെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindBJP-RSSdelhi riots
News Summary - Former IAS/IPS Officers, Activists Write To President Of India -india news
Next Story