ഗാർഹിക പീഡനം: മുൻ ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റെൻറ ഭർത്താവിനെതിരെ കേസ്
text_fieldsഇംഫാൽ: ഗാർഹിക പീഡനത്തിന് മുൻ ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ വൈഖൊം സുരജ് ലത ദേവി ഭർത്താവിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തന്നെ ഭർത്താവ് ശാരീരിക,മാനസിക പീഡനങ്ങൾക്ക് വിധേയയാക്കുന്നുവെന്ന് സുരജ് ലത ദേവി പരാതിയിൽ പറയുന്നു.
വിവാഹം കഴിഞ്ഞ 2005 മുതൽ തന്നെ ഗാർഹിക പീഡനത്തിന് വിധേയയാവുന്നുണ്ടെന്നും സ്ത്രീധനത ്തിെൻറ പേരിലാണ് പ്രധാനമായും പീഡനമെന്നും അവർ ഇംഫാലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്ക് ലഭിച്ച മെഡലുകളും ചിത്രങ്ങളും വിവാഹദിനത്തിൽ എടുത്തു കാണിച്ചപ്പോൾ ഈ കിട്ടിയതുകൊണ്ടെല്ലാം എന്ത് പ്രയോജനമെന്ന് ചോദിച്ച് ഭർത്താവ് ശാന്താ സിങ് തന്നെ പരിഹസിച്ചു. താൻ അർജ്ജുന പുരസ്കാരം നേടിയത് വഴിവിട്ട സ്വഭാവത്തിലൂടെയാണെന്ന് ശാന്താ സിങ് ആരോപിച്ചതായും അവർ വ്യക്തമാക്കി.
ഭർത്താവിെൻറ സ്വഭാവത്തിൽമാറ്റമുണ്ടാകുമെന്ന് കരുതിയാണ് ഇത്രകാലം സഹിച്ചത്. ഇൗ വിഷയം പരസ്യമാക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നിരുന്നാലും ഒരാളുടെ ക്ഷമക്കും സഹനത്തിനും പരിധിയുണ്ടെന്നും സുരജ് ലത ദേവി പറഞ്ഞു.
സുരജ് ലത ദേവിയുടെ നേതൃത്വത്തിലാണ് 2002ലെ കോമൺവെൽത്ത് ഗെയിംസിലും 2003ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിലും 2004ലെ ഏഷ്യാ കപ്പ് ഹോക്കിയിലുമായി മൂന്ന് സ്വർണ മെഡൽ ഇന്ത്യൻ വനിത ഹോക്കി ടീം കരസ്ഥമാക്കിയത്. 2002 കോമൺവെൽത്ത് ഗെയിംസ് വിജയത്തെ ഇതിവൃത്തമാക്കിയാണ് ഷാരൂഖ് ഖാൻ നായകനായ ഛക്ദേ ഇന്ത്യ’ എന്ന ബോളിവുഡ് ചിത്രം പിറന്നത്.
സുൽത്താൻപൂർ ലോധിയിലെ റെയിൽ കോച്ച് ഫാക്ടറി സംഘടിപ്പിച്ച ഹോക്കി ടൂർണമെൻറിൽ ഔദ്യോഗിക ചുമതല വഹിക്കുന്നതിനിടെ 2019 നവംബറിൽ പഞ്ചാബിലെ കപൂർത്തലയിൽ വച്ച് മദ്യപിച്ചെത്തിയ ഭർത്താവ് തന്നെ മർദ്ദിച്ചതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് സുരജ് ലത ദേവി പറഞ്ഞു.
സുരജ് ലത ദേവി ജനുവരിയിൽ മണിപ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും കേസ് സുൽത്താൻപൂർ ലോധി പൊലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
