Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ഇ.ഡി ഡയറക്ടറെ സാമ്പത്തിക ഉപദേഷ്ടാവാക്കി മോദി

text_fields
bookmark_border
മുൻ ഇ.ഡി ഡയറക്ടറെ സാമ്പത്തിക ഉപദേഷ്ടാവാക്കി മോദി
cancel

ന്യൂഡൽഹി: മുൻ ഇ.ഡി ഡയറക്ടറെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസർക്കാർ. മുൻ എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്കാണ് കേന്ദ്രം നിയമനം നൽകിയത്. സെക്രട്ടറി റാങ്ക് തലത്തിലാണ് നിയമനം. മുമ്പ് ഇ.ഡി ഡയറക്ടറായിരുന്ന സമയത്ത് കേന്ദ്രസർക്കാറിന്റെ

1984 ബാച്ച് ഇന്ത്യൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ് മിശ്ര. പ്രധാനമന്ത്രിയെ സാമ്പത്തികകാര്യങ്ങളിൽ ഉപദേശിക്കുന്ന സമിതിയിൽ സെക്രട്ടറിയായാണ് അദ്ദേഹത്തിന് നിയമനം നൽകിയത്. 2018ലാണ് ആദ്യമായി അദ്ദേഹത്തെ ഇ.ഡി മേധാവിയായി നിയമിച്ചത്. പിന്നീട് നിരവധി തവണ കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കാലാവധി നീട്ടിനൽകി. മൂന്നാം തവണയും കാലാവധി നീട്ടിനൽകാൻ കേന്ദ്രസർക്കാർ ഒരുങ്ങിയെങ്കിലും നീക്കം സുപ്രീംകോടതി ഇടപ്പെട്ട് തടയുകയായിരുന്നു.

തുടർന്ന് കേന്ദ്രസർക്കാർ ഇ.ഡി, സി.ബി.ഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം ആക്കികൊണ്ടുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ പാസാക്കുകയും തുടർന്ന് 2023 നവംബർ 18 വരെ സഞ്ജീവ് കുമാർ മിശ്ര പദവിയിൽ തുടരുകയും ചെയ്തിരുന്നു. അതേസമയം, കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

പ്രമുഖരുൾപ്പടെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി പി.ചിദംബരം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ശരത് പവാർ മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മഫ്തി. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങി പല പ്രമുഖർക്കെതിരെയുള്ള കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former ED chief Sanjay Kumar Mishra appointed as full-time member of PM-EAC
Next Story