തെരഞ്ഞെടുപ്പ് കമീഷനിൽ കൊളീജിയം സംവിധാനം വേണമെന്ന് മുൻ കമീഷണർ
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണിൽ കൊളീജിയം സംവിധാനം നടപ്പാക്കണമെന്ന് മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ ഖുറേഷി. തെരഞ്ഞെടുപ്പ് കമീഷണിൽ രാഷ്്ട്രീയ ഇടപെടൽ ഉണ്ടാവുന്നുവെന്ന വിമർശനങ്ങൾ ഇല്ലാതാക്കണമെങ്കിൽ കൊളീജിയം സംവിധാനം നടപ്പാക്കണമെന്ന് ഖുറേഷി പറഞ്ഞു.
കൊളീജയം സിസ്റ്റം തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിന് കൃത്യമായ ഒരു സംവിധാനമുണ്ടാകും. ഇന്ത്യൻ ജുഡിഷ്യറി ഇതിന് ഒരു ഉദാഹരണമാണെന്നും ഖുറേഷി പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാർ, സെൻട്രൽ വിജിലൻസ് കമീഷൻ, സെൻട്രൽ ഇൻഫർമേഷൻ കമീഷൻ എന്നിവരെ നിയമിക്കുന്നത് കൊളിജിയം സംവിധാനപ്രകാരമാണ്.
ശനിയാഴ്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി കമീഷൻ വിളിച്ച വാർത്താ സമ്മേളനം മാറ്റിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പെങ്കടുത്ത മധ്യപ്രദേശിലെ റാലിയിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനായാണ് വാർത്ത സമ്മേളനം മാറ്റിയതെന്നായിരുന്നു കോൺഗ്രസ് വിമർശനം.