ഡൽഹി മുൻ മുഖ്യമന്ത്രി മദൻ ലാൽ ഖുറാന അന്തരിച്ചു
text_fieldsന്യൂഡൽഹി: അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന മദന്‍ലാല്‍ ഖുറാനക്ക് അന്ത്യാഞ്ജലി. ശനിയാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു 82 വയസ്സുള്ള ഖുറാനയുടെ അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 1993-1996 കാലയളവിലാണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയായത്. 2004ല്‍ രാജസ്ഥാന് ഗവര്‍ണറായി.
ഭാര്യ: രാജ് ഖുറാന. നാലു മക്കളുണ്ട്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രണ്ടു മാസം മുമ്പ് മൂത്ത മകന് വിമല്‍ ഖുറാന മരിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസെത്ത ദുഃഖാചരണം ആചരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
വിയോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിധീഷ്കുമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാെജ, ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസ് തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
