Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ആർ.സിയെ കുറിച്ച്...

എൻ.ആർ.സിയെ കുറിച്ച് സോണിയ​ ഒന്നും മിണ്ടാത്തതെന്തുകൊണ്ട്​? -പ്രശാന്ത്​ കിഷോർ

text_fields
bookmark_border
prashanth-kishor
cancel

ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയു​െട മൗനത്തിനെതിരെ ജനതാദൾ(യു) ഉപാധ്യക്ഷൻ പ്രശാന്ത്​ കിഷോർ രംഗത്ത്​.

ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ സോണിയ ഗാന്ധി പ്രസ്​താവന നടത്തിയിരുന്നെങ്കിൽ വ്യക്തത ഉണ്ടാകുമായിരുന്നു. ധർണയിലും പ്രതിഷേധത്തിലും പ​​​ങ്കെടുത്തിരുന്നെങ്കിൽ അത്​ ഉചിതവുമായിരുന്നു. പക്ഷെ എന്തുകൊണ്ടാണ്​ ഇക്കാര്യത്തിൽ കോൺഗ്രസ്​ അധ്യക്ഷ ഒരു പ്രസ്​താവന പോലും നടത്താത്തതെന്നത്​ മനസ്സിലാവുന്നില്ലെന്നും പ്രശാന്ത്​ കിഷോർ പറഞ്ഞു. കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആ സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന്​ പ്രഖ്യാപിക്കാൻ​ കോൺഗ്രസ്​ അധ്യക്ഷയും പാർട്ടി വർക്കിങ്​ കമ്മറ്റിയും നിർദേശം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഒരു കോൺഗ്രസ്​ മുഖ്യമന്ത്രി ഉൾപ്പെടെ 10 മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനത്ത്​ എൻ.ആർ.സി നടപ്പാക്കില്ലെന്ന്​ പറഞ്ഞിട്ടുണ്ട്​. നിതീഷ്​ കുമാർ, നവീൻ ബാബു, മമത ബാനർജി, ജഗൻ മോഹൻ റെഡ്​ഢി എന്നിവർ നയിക്കുന്ന പ്രാദേശിക പാർട്ടികളിൽ പാർട്ടി അധ്യക്ഷൻമാർ തന്നെയാണ്​ മുഖ്യമന്ത്രിമാർ.
കോൺഗ്രസി​​െൻറ കാര്യത്തിൽ മുഖ്യമന്ത്രിമാർക്കല്ല അന്തിമ തീരുമാനമെടുക്കാന​ുള്ള അധികാരം. കോൺഗ്രസ്​ വർക്കിങ്​ കമ്മറ്റിയാണ്​ അന്തിമ തീരുമാനം കൈക്കൊ​േ​ള്ളണ്ട സമിതി.’’ -പ്രശാന്ത്​ കിഷോർ പറഞ്ഞു.

​േകാൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പാക്കാൻ അനുവദിക്കില്ലെന്ന്​ അധ്യക്ഷ എന്തുകൊണ്ട് ഔദ്യോഗികമായി പറയാൻ തയാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്​ 2003ലാണ്​ രൂപം നൽകിയത്​. 2004 മുതൽ 2014 വരെ കോൺഗ്രസ്​ ആയിരുന്നു അധികാരത്തിൽ ഈ നിയമം ഭരണഘടനാ വിരുദ്ധമായിരുന്നെങ്കിൽ അത്​ ഭേദഗതി ചെയ്യാനുള്ള അവസരം കോൺഗ്രസിന്​ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiPrashant Kishormalayalam newsindia newsNRC
News Summary - former congress advisor prashant kishor questions sonia gandhi's silence on nrc -india news
Next Story