കൽക്കരിപ്പാടം അഴിമതിക്കേസ്: മുൻ കൽക്കരി വകുപ്പ് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും മൂന്ന് വർഷം തടവ്
text_fieldsന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ കൽക്കരി വകുപ്പ് സെക്രട്ടറിയേയും രണ്ട് ഉന്നത ഉദ്യോഗസ്ഥരേയും മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. മുൻ കൽക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്ത, ഉന്നതോദ്യോഗസ്ഥരായിരുന്ന കെ.എസ് ക്രോഫ, കെ.സി സംരിയ എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു പേരും 50000രൂപ വീതം പിഴയടക്കുകയും വേണം. ശിക്ഷ നാല് വർഷത്തിൽ താഴെയായതിനാൽ മൂവർക്കും ജാമ്യം ലഭിച്ചു.
വികാഷ് മെറ്റൽസ് ആൻറ് പവർ ലിമിറ്റഡ് എം.ഡി വികാസ് പട്നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവരെ നാല് വർഷത്തെ തടവിനും ശിക്ഷിച്ചു. കമ്പനി ഒരു ലക്ഷം രൂപ പിഴയടക്കുകയും വേണം. ഡൽഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ടാം യു.പി.എ ഭരണ കാലത്ത് പശ്ചിമ ബംഗാളിലെ മൊയിറ, മധുജോർ കൽക്കരിപ്പാടങ്ങൾ വികാസ് മെറ്റൽസ് ആൻറ് പവർ ലിമിറ്റഡിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ശിക്ഷാവിധി. 2012 സെപ്തംബറിലാണ് ഇടപാടിൽ സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾക്ക് ഏഴ് വർഷം തടവും വലിയ തുക പിഴയും നൽകി ശിക്ഷിക്കണമെന്നായിരുന്നു സി.ബി.ഐ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
