Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണം; ഫേസ്​ബുക്കിന്​ ഉന്നത പൊതുസേവന ഉദ്യോഗസ്​ഥരുടെ കത്ത്​
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ വിദ്വേഷ...

ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണം; ഫേസ്​ബുക്കിന്​ ഉന്നത പൊതുസേവന ഉദ്യോഗസ്​ഥരുടെ കത്ത്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിലെ വിദ്വേഷ പ്രചരണം തടയുന്നത്​ സംബന്ധിച്ച ഫേസ്​ബുക് നയം വ്യക്തമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗിന്​ കത്തയച്ചു. വിരമിച്ച 54 ഓളം ഉന്നത പൊതുസേവന ഉദ്യോഗസ്​ഥരാണ്​​ സക്കർബർഗിന്​ കത്തെഴുതിയത്.

ആരോപണം നേരിടുന്ന ഫേസ്​ബുക്ക്​ ഇന്ത്യയുടെ തലവനായ അംഖി ദാസിനെ മാറ്റിനിർത്തി ബി.ജെ.പിക്ക്​ വിദ്വേഷ പ്രചരണത്തിന്​ ഇടം നൽകിയ സംഭവം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അംഖി ദാസിൻെറ സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും അവർ പറയുന്നു. വിരമിച്ച ഐ.എ.എസ്​ ഓഫിസർമാരായ ഹർഷ മന്ദേർ, ചന്ദ്രശേഖർ ബാലകൃഷ്​ണൻ, സലാഹുദ്ദീൻ അഹമ്മദ്​, വിരമിച്ച ഐ.പി.എസ്​ ഓഫിസർ ഷാഫി അസ്​ലം എന്നിവരടങ്ങിയ സംഘമാണ്​ കത്തയച്ചത്​.

ബി.ജെ.പി നേതാക്കളുടെ മുസ്​ലിം വിദ്വേഷ പ്രചരണങ്ങൾ ഫേസ്​ബുക്കിൽനിന്ന്​ നീക്കം ചെയ്യാത്തത്​ മേധാവികളുടെ നിർദേശപ്രകാരമാണെന്ന്​ ഫേസ്​ബുക്ക്​ ജീവക്കാർ വെളിപ്പെടുത്തിയിരുന്നു​. 'മോദിയുടെ പാർട്ടിക്കാരായ രാഷ്​ട്രീയക്കാരുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുത്താൽ ഇന്ത്യയിലെ കമ്പനിയുടെ വ്യാപാര സാധ്യതകളെ ബാധിക്കും' എന്ന്​ ഫേസ്​ബുക്കിന്​ വേണ്ടി കേന്ദ്രസർക്കാറിൽ ലോബിയിങ്​ നടത്താൻ നിയുക്തയായ അംഖി ദാസ്​ ജീവനക്കാരോട്​ പറഞ്ഞിരുന്നുവെന്ന്​ അമേരിക്കൻ പത്രം വാൾ സ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ ​െചയ്​തിരുന്നു.

തുടർന്ന്​ രാജ്യത്ത്​ ഫേസ്​ബുക്കിനും കേന്ദ്രസർക്കാറിനും നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരായ ഫേസ്​ബുക്കിൻെറ തന്നെ നയം ലംഘിക്കപ്പെട്ടതായി വിരമിച്ച ഉ​േദ്യാഗസ്​ഥരുടെ സംഘം അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. നയങ്ങൾ പക്ഷപാതപരമായി നടപ്പാക്കി. ഫേസ്​ബുക്കിൻെറ വാണിജ്യ താൽപര്യങ്ങൾക്ക്​ വേണ്ടി​​ ഇത്തരത്തിൽ പ്രവർത്തിച്ചത്​ അപലപനീയമാണെന്നും കത്തിൽ പറയുന്നു.

വിദ്വേഷ പ്രചരണം ആളുകൾക്കെതിരായ നേരിട്ടുള്ള അതിക്രമമാണെന്നാണ്​ ഫേസ്​ബുക്ക്​ നയം. എന്നാൽ ഈ നയം പരസ്യമായി ലംഘിച്ചിട്ടും ടി. രാജ സിങ്ങിനെ പോലുള്ള ബി.ജെ.പി- ആർ.എസ്​.എസ്​ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫേസ്​ബുക്ക്​ തയാറായില്ല. ഇത്തരത്തിലുള്ള സംഭവം ​​ഞെട്ടലുളവാക്കുന്നതാണെന്നും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookMark ZuckerbergAnkhi DasBJP Facebookhate speech policy
News Summary - Former civil servants ask Facebook to audit hate speech policy
Next Story