Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ടി.ആർ.പി കേസ്​;...

വ്യാജ ടി.ആർ.പി കേസ്​; റേറ്റിങ്​ ഏജൻസിയായ ബാർക്കി​െൻറ മുൻ സി.ഇ.ഒ അറസ്റ്റിൽ

text_fields
bookmark_border
വ്യാജ ടി.ആർ.പി കേസ്​; റേറ്റിങ്​ ഏജൻസിയായ ബാർക്കി​െൻറ മുൻ സി.ഇ.ഒ അറസ്റ്റിൽ
cancel

മുംബൈ: വിവാദമായ വ്യാജ ടി.ആർ.പി അഴിമതിക്കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലി​െൻറ (BARC) മുൻ സി.ഇ.ഒ പാർത്തോ ദാസ്​ ഗുപ്​തയെ മുംബൈ പൊലീസി​െൻറ ക്രൈംബ്രാഞ്ച് യൂണിറ്റ്​​ അറസ്റ്റ്​ ചെയ്​തു. സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. റിപബ്ലിക്​ ടിവിയടക്കമുള്ള വിവിധ ചാനലുകൾക്ക്​ ടെലിവിഷൻ റേറ്റിങ്​ പോയിൻറുകൾ (ടി.ആർ.പി) വ്യാജമായി കൂട്ടി നൽകിയ കേസിൽ അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്​തിയാണ്​ പാർത്തോ ദാസ്​ ഗുപ്​ത.

പൂനെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷനടുത്ത്​ വെച്ചായിരുന്നു​ ക്രൈം ഇൻറലിജൻസ് യൂണിറ്റ്​​ (സി.ഐ.യു) ഇയാളെ അറസ്റ്റ് ചെയ്തത്​. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. കേസിൽ ബാർക് മുൻ ചീഫ് ഓപ്പറേറ്റിങ്​ ഓഫീസർ (സി.ഒ.യു) റാമിൽ രാംഗരിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചില ചാനലുകൾ ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നതായി ബാർക്​ പരാതി നൽകിയതിനെ തുടർന്നായിരുന്നു മുംബൈ പൊലീസ്​ അന്വേഷണം ആരംഭിച്ചത്​. റേറ്റിങ്​ ഏജൻസി തെരഞ്ഞെടുക്കുന്ന ചില സാമ്പിൾ വീടുകളിലെ വ്യൂവർഷിപ്പ്​ ഡാറ്റ റെക്കോർഡ്​ ചെയ്​തുകൊണ്ടാണ്​ ചാനലുകളുടെ ടി.ആർ.പി അളക്കുന്നത്​. ഇത്തരത്തിൽ കണ്ടെത്തുന്ന റേറ്റിങ്,​ ചാനലുകൾക്ക്​ വളരെ നിർണായകമാണ്​. പരസ്യദാതാക്കളെ ആകർഷിക്കാനാണ്​ ഇത്​ സഹായിക്കുന്നത്​. എന്നാൽ, വീട്ടുകാർക്ക്​ പണം നൽകിക്കൊണ്ട്​ ഒരേ ചാനൽ തന്നെ നിരന്തരം ടിവിയിൽ ​പ്ലേ ചെയ്യിപ്പിച്ച്​ ടി.ആർ.പി വർധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു​ പരാതി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BARCTRP scam
News Summary - Former CEO of rating agency BARC arrested in alleged TRP scam
Next Story