Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശ്വനികുമാറി​െൻറ...

അശ്വനികുമാറി​െൻറ ആത്മഹത്യയും അമിത്​ ഷായുടെ അറസ്​റ്റും; സോഷ്യൽമീഡിയ അഭ്യൂഹങ്ങളിലെ വാസ്​തവമെന്താണ്​​?

text_fields
bookmark_border
അശ്വനികുമാറി​െൻറ ആത്മഹത്യയും അമിത്​ ഷായുടെ അറസ്​റ്റും; സോഷ്യൽമീഡിയ അഭ്യൂഹങ്ങളിലെ വാസ്​തവമെന്താണ്​​?
cancel

മുൻ സി.ബി.ഐ ഡയറക്​ടർ അശ്വനി കുമാറിനെ ഷിംലയിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. 69കാരനായ അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗത്തിന്​ ചികിത്സയിലായിരുന്നെന്നാണ്​ ഒൗദ്യോഗിക വിശദീകരണം. അശ്വനി കുമാർ ആത്​മഹത്യ ചെയ്​തതാണെന്ന്​ ഷിംല പൊലീസ്​ സൂപ്രണ്ട്​ മോഹിത്​ ചൗളയും പറഞ്ഞിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ആത്​മഹത്യാകുറിപ്പും​ കണ്ടെടുത്തിരുന്നു​.

ഈ ജീവിതത്തിൽ അതിരറ്റ സന്തോഷവാനാണെന്നും അടുത്ത യാത്രക്കൊരുങ്ങുകയാണെന്നുമാണ്​ കുറിപ്പിലുള്ളത്​. കൈയെഴുത്ത്​ അദ്ദേഹത്തി​േൻറതു തന്നെയാണെന്ന്​ കുടുംബം സ്​ഥിരീകരിച്ചിട്ടുണ്ട്​. 2006 മുതൽ 2008 വരെ ഹിമാചൽ പ്ര​ദേശ്​ ഡി.ജി.പിയായിരുന്ന അശ്വനി കുമാർ പിന്നീട്​ രണ്ടുവർഷം സി.ബി.ഐ ഡയറക്​ടറായി സേവനമനുഷ്​ഠിച്ചിരുന്നു. വിവാദമായ ആരുഷി തൽവാർ കൊലക്കേസ്​ സി.ബി.ഐ അന്വേഷിച്ചത്​ അശ്വനി ഡയറക്​ടറായിരുന്ന വേളയിലായിരുന്നു. 2013 മുതൽ 2014 വരെ നാഗാലാൻഡ്​ ഗവർണറായിരുന്ന അദ്ദേഹം, ഇക്കാലയളവിൽ കുറച്ചുകാലം മണിപ്പൂർ ഗവർണറുടെ ചുമതലയിലു​ണ്ടായിരുന്നു.

ആരായിരുന്നു അശ്വനികുമാർ

1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അശ്വനി കുമാർ ഹിമാചൽ പോലീസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എലൈറ്റ് എസ്​പിജി എന്നിവയിൽ നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റിനും 2010 നവംബറിനുമിടയിൽ സിബിഐയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. ഗവർണറായി നിയമിതനായ ആദ്യത്തെ സിബിഐ മേധാവിയാണ് അശ്വനി കുമാർ. 2013 മാർച്ചിൽ നാഗാലാൻഡ് ഗവർണറായി നിയമിതനായി. 2013 ൽ അദ്ദേഹം മണിപ്പൂർ ഗവർണറായിരുന്നു. 2014ൽ കുമാർ രാജിവച്ചു. ഷിംലയിലെ സ്വകാര്യ സർവകലാശാലയുടെ വിസി കൂടിയായിരുന്നു അദ്ദേഹം. ഹിമാചൽ പോലീസി​െൻറ ഡിജിപിയായും അദ്ദേഹം സേവനം അനുഷ്​ടിച്ചിട്ടുണ്ട്​.


വ്യാജ ഏറ്റുമുട്ടലും അമിത്​ഷായുടെ അറസ്​റ്റും

അശ്വനികുമാറി​െൻറ മരണവാർത്തയറിഞ്ഞ്​ ചിലരെങ്കിലും നെറ്റിചുളിക്കാൻ കാരണം അദ്ദേഹത്തി​​െൻറ ധീരമായൊരു നടപടിയാണ്​. ഗുജറാത്തിൽ നടന്ന സൊഹ്‌റാബുദ്ദീൻ ഷെയ്​ക്​ വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ അന്നത്തെ ഗുജറാത്ത്​ ആഭ്യന്തരമന്ത്രി അമിത് ഷായെ സി.ബി.​െഎ അറസ്റ്റ് ചെയ്തപ്പോൾ അശ്വനി കുമാർ അതി​െൻറ ഡയറക്ടറായിരുന്നു. അക്കാലത്ത്​ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തെ അടുത്തകാലത്ത്​ അമിത്​ ഷാ മന:പ്പൂർവ്വം വേട്ടയാടിയതാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചിരുന്നു.​ തന്നെ ജയിലിലടക്കാൻ കാരണമായ ചിദംബരത്തെ ഒരു ദിവസമെങ്കിലും തടവിൽപാർപ്പിക്കാൻ ഇ​ന്ദ്രപ്രസ്​ഥത്തിൽ ഗൂഢാലോചന നടന്നതായും ​പ്രതിപക്ഷം ആരോപിക്കുന്നുണ്ട്​. ഇതി​െൻറ ഫലമായി ചിദംബരത്തിന്​ ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.

സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ ജഡ്​ജിയായിരുന്ന ജസ്​റ്റീസ്​ ലോയയുടെ ദുരൂഹമരണവും ചിലരിലെങ്കിലും അശ്വനികുമാറിനൊപ്പം ചേർത്തുവയ്​ക്കുന്നുണ്ട്​. കുറച്ചുകാലമായി അശ്വനി കുമാർ വിഷാദരോഗത്തിന്​ ചികിത്സയിലാണെന്ന്​ പ്രചരണം നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തി​െൻറ കുടുംബം അത്തരം ഒരു റിപ്പോർട്ടും സ്​ഥിരീകരിച്ചിട്ടില്ലെന്ന്​ ഹിമാചൽ ഡിജിപി സഞ്ജയ് കുന്ദ്ര പറഞ്ഞു. മരണം സംബന്ധിച്ച്​ എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു​.'അദ്ദേഹം മരിച്ചദിവസവും സായാഹ്ന നടത്തത്തിന് പോയിരുന്നു. അതിനുശേഷം പ്രാർഥനയ്ക്കായി വീടി​െൻറ മുകളിലത്തെ നിലയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞും തിരികെ വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ്​ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​'-ഡിജിപി പറയുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നാൽ മാത്രമെ സത്യം പുറത്തുവരികയുള്ളൂ. മരണകാരണത്തെപറ്റി നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഉന്നതനായൊ പൊലീസ്​ ഉദ്യാഗസ്​ഥ​െൻറ മരണം വലിയ ഞെട്ടലാണ്​ പൊലീസ്​ വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIcbi directorAmitshaAshwani Kumar
Next Story