ന്യൂഡൽഹി: മുൻ ക്യാബിനെറ്റ് സെക്രട്ടറി ടി.എസ്. ആർ സുബ്രമണ്യൻ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. ഡൽഹി ലോഥി റോഡിലെ ശ്മാശനത്തിൽ ഇന്ന് വൈകുന്നേരം 5.30ഒാടെ മൃതദേഹം സംസ്കരിക്കും.
1996 ആഗസ്റ്റ് മുതൽ 1998ല മാർച്ച് 31 വരെയാണ് സുബ്രമണ്യൻ ക്യാബിനെറ്റ് സെക്രട്ടറി ആയിരുന്നത്. സുബ്രമണ്യത്തിന്‍റെ മരണത്തിൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ മറ്റ് മന്ത്രിമാർ തുടങ്ങിയവർ അനുശോചിച്ചു. സുബ്രഹമണ്യന്‍റെ വിയോഗം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ തീരാ നഷ്ടമാണെന്ന് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഐ.എ.എസ് അസോസിയേഷൻ അറിയിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാരും മരണത്തിൽ അനുശോചനം അറിയിച്ചു.