Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ എം.പിയുടെ മകൻ തോക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ; വിഡിയോ വൈറൽ VIDEO

text_fields
bookmark_border
മുൻ എം.പിയുടെ മകൻ തോക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ; വിഡിയോ വൈറൽ VIDEO
cancel

ന്യൂഡൽഹി: മുൻ പാർലമെന്‍റ് അംഗത്തിന്‍റെ മകൻ തോക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയതിന്‍റെ വിഡിയോ വൈറലായി. ബി. എസ്.പി നേതാവിന്‍റെ മകൻ ആശിഷ് പാണ്ഡെയാണ് തോക്കുമായി ഹോട്ടലിലെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്.

തോക്കുമായി ആളുകളുടെ മുമ്പിലൂടെ ഹോട്ടലിലെത്തിയ ആശിഷ് പാണ്ഡെ ഒരു യുവതിയോട് കയർത്ത് സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. യുവതിയുടെ സുഹൃത്തും ഹോട്ടലിലെ സുരക്ഷാ ഗാർഡും ആശിഷിനെ സമാധാനപ്പെടുത്താൻ ശ്രമം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒക്ടോബർ 14 ഞായറാഴ്ച ഒരു പാർട്ടിക്ക്് ശേഷമാണ് സംഭവം അരങ്ങേറിയത്. വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസ് സംഭവത്തിൽ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശിഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former BSP Lawmaker's Son Waves Gun At 5-Star Delhi Hotel -India News
Next Story