Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനി​യ​മ​വി​ദ്യാ​ർ​ഥി​യെ...

നി​യ​മ​വി​ദ്യാ​ർ​ഥി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേസ്​: മുൻ കേ​ന്ദ്ര​മ​ന്ത്രിയെ കുറ്റമുക്തനാക്കി

text_fields
bookmark_border
നി​യ​മ​വി​ദ്യാ​ർ​ഥി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേസ്​: മുൻ കേ​ന്ദ്ര​മ​ന്ത്രിയെ കുറ്റമുക്തനാക്കി
cancel

ല​ഖ്​നോ: നി​യ​മ​വി​ദ്യാ​ർ​ഥി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി മു​ൻ നേ​താ​വു​മാ​യ​ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ കോ​ട​തി കു​റ്റ​മു​ക്​​ത​നാ​ക്കി. സം​ശ​യ​ത്തി​ന​പ്പു​റം പ്രോ​സി​ക്യൂ​ഷ​ന് കേ​സ് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ്ര​ത്യേ​ക ജ​ഡ്​​ജി പി.​കെ. റാ​യ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്കും മ​റ്റ്​ ചി​ല​ർ​ക്കു​മെ​തി​രെ സ്വാ​മി ന​ൽ​കി​യ കേ​സി​ലെ പ്ര​തി​ക​ളെ​യും കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ടു.

സ്വാ​മി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച് നി​യ​മ​വി​ദ്യാ​ർ​ഥി​നി, സ​ഞ്ജ​യ് സി​ങ്​, ഡി.​പി.​എ​സ് റാ​ത്തോ​ഡ്, വി​ക്രം സി​ങ്​, സ​ചി​ൻ സി​ങ്​, അ​ജി​ത് സി​ങ്​ എ​ന്നി​വ​ർ​ക്കെ​തി​രെ അ​ദ്ദേ​ഹം കേ​സ്​ ന​ൽ​കി​യി​രു​ന്നു. വി​ധി പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് ചി​ന്മ​യാ​ന​ന്ദും മ​റ്റ് പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. 2019 ആ​ഗ​സ്​​റ്റ്​ 27ന് ​ഷാ​ജ​ഹാ​ൻ‌​പൂ​രി​ലെ കോ​ട്‌​വാ​ലി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലാ​ണ്​ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ പീ​ഡ​ന​പ​രാ​തി ന​ൽ​കു​ന്ന​ത്. ചി​ന്മ​യാ​ന​ന്ദി​െൻറ ആ​ശ്ര​മ​ത്തി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജി​ൽ എ​ൽ​എ​ൽ.​എം വി​ദ്യാ​ർ​ഥി​നി​യാ​െ​ണ​ന്നും അ​വി​െ​ട​വെ​ച്ച്​ ചി​ന്മ​യാ​ന​ന്ദ്​ ബ​ലാ​ത്സം​ഗം ചെ​യ്​​തു എ​ന്നു​മാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swami ChinmayanandRape CaseBJP
News Summary - Former BJP Leader Swami Chinmayanand Acquitted In Rape Case
Next Story