'ബി.ജെ.പി വന്നാൽ കൊൽക്കത്തയിലൂടെ വനിതകൾക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പോലും പറ്റില്ല' -നടി തൃണമൂലിൽ ചേർന്നു
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബി.ജെ.പി നേതാവിന് പുറെമ മൂന്ന് സിനിമാ താരങ്ങളുൾപ്പടെ നാല് പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ബി.ജെ.പി കിസാൻ മോർച്ച നേതാവ് സ്വരാജ് ഗോഷ്, ചലച്ചിത്ര താരങ്ങളായ പായൽ ദേയ്,പ്രിയ പാൽ,റിസ്വാൻ റബ്ബാനി ഷെയ്ഖ് എന്നിവരാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
എല്ലായ്പ്പോഴും തൃണമൂലിനെയാണ് പിന്തുണച്ചിരുന്നതെന്നും അതിനിയും തുടരുമെന്ന് നടൻ റിസ്വാൻ പറഞ്ഞു.
ഒരുനടിയെന്ന നിലയിൽ ഷൂട്ടിങ്ങുൾപ്പടെയുള്ളവ കഴിഞ്ഞ് പലപ്പോഴും വീട്ടിലേക്ക് പോവുക വൈകിയായിരിക്കും. നിലവിൽ കൊൽക്കത്ത നഗരം സുരക്ഷിതമാണ്, എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഈ നഗരം വനിതകൾക്ക് സുരക്ഷിതമായിരിക്കില്ല.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കഴിഞ്ഞ വർഷങ്ങളിൽ കുറവായിരുന്നുവെന്നും, ഇനിയും ഈ നഗരം സുരക്ഷിതമായിരിക്കാൻ വേണ്ടി താൻ തൃണമൂലിൽ ചേരുകയാണെന്ന് അവർ പറഞ്ഞു.

