Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ മുൻ...

ഗുജറാത്തിലെ മുൻ ബി.ജെ.പി നിയമസഭാംഗം ട്രെയിനിൽ വെടിയേറ്റു മരിച്ചു

text_fields
bookmark_border
ഗുജറാത്തിലെ മുൻ ബി.ജെ.പി നിയമസഭാംഗം ട്രെയിനിൽ വെടിയേറ്റു മരിച്ചു
cancel

ന്യൂഡൽഹി: മുൻ ബി.ജെ.പി നിയമസഭാംഗം ജയന്തി ഭാനുഷാലി ഗുജറാത്തിൽ വെച്ച്​ ട്രെയിനിൽ വെടിയേറ്റു മരിച്ചു. അക്രമികൾ അ ദ്ദേഹമിരുന്ന കോച്ചിലേക്ക്​ അതിക്രമിച്ചു കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവ സ്​ഥലത്തു തന്നെ മരണത്തിനു കീഴടങ്ങി.

2007 മുതൽ 2012 വരെ ഗുജറാത്തിലെ അബ്​ദാസ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയായിരുന്നു ജയന്തി ഭാനുഷാലി. അഹമ്മദാബാദിൽ നിന്ന്​ ഭുജിലേക്കുള്ള യാത്രാ മ​േധ്യ ചൊവ്വാഴ്​ച പുലർച്ചയോടെ ട്രെയിൻ കത്താരിയക്കും സുർജാബാരി സ്​റ്റേഷനും ഇടയിലെത്തിയപ്പോഴായിരുന്നു​ സംഭവം​. കണ്ണിനും നെഞ്ചിലുമാണ്​ വെടിയേറ്റത്​.

സംഭവത്തിനു ശേഷം ട്രെയിൻ അഹമ്മദാബാദിലെ കാലുപുരിൽ പിടിച്ചിട്ടു. സംഭവം നടന്ന കോച്ച് ട്രെയിനിൽ നിന്ന്​​ വേർ​െപടുത്തി. റെയിൽവെ പൊലീസും ഫോറൻസിക്​ വിദഗ്​ധരും സ്​ഥലത്തെത്തി പരിശോധന നടത്തി. ജയന്തി ഭാനുഷാലിക്കെതിരെ കഴിഞ്ഞ വർഷം ബലാത്സംഗത്തിന്​ കേസെടുത്തിരുന്നു. എന്നാൽ, അദ്ദേഹം തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratLawmakermalayalam newsJayanti BhanushaliBJPShot Death
News Summary - Former BJP Lawmaker Shot Dead On Train In Gujarat -india news
Next Story