Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗളൂരു കലാപം; മുൻ മേയർ സമ്പത്ത്​ രാജ്​ അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു കലാപം; മുൻ...

ബംഗളൂരു കലാപം; മുൻ മേയർ സമ്പത്ത്​ രാജ്​ അറസ്​റ്റിൽ

text_fields
bookmark_border

ബംഗളൂരു: ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മേയറുമായ സമ്പത്ത്​ രാജ്​ അറസ്​റ്റിൽ. വർഗീയ കലാപത്തിൽ പ്രധാന പ്രതി ചേർത്താണ്​ മൂന്നുമാസങ്ങൾക്ക്​ ശേഷം സമ്പത്ത്​ രാജി​െൻറ അറസ്​റ്റ്​. തിങ്കളാഴ്ച സിറ്റി ക്രൈം ബ്രാഞ്ച്​ പൊലീസാണ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

സഹായി റിയാസുദ്ദീൻ നൽകിയ സൂചനക​െള അടിസ്​ഥാനമാക്കിയാണ്​ സമ്പത്ത്​ രാജിനെ അറസറ്റ്​ ചെയ്​തതെന്നും ചൊവ്വാഴ്​ച വാർത്തസമ്മേളത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുതിർന്ന ക്രൈംബ്രാഞ്ച്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

നേരത്തേ സമ്പത്ത്​ രാജിനെ പൊലീസ്​ ചോദ്യംചെയ്​ത്​ വിട്ടയച്ചിരുന്നു. കോവിഡ്​ പോസിറ്റീവായതിന്​ ശേഷം ബാപ്​റ്റിസ്​റ്റ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സമ്പത്ത്​ രാജ്​ അവിടെനിന്ന്​ കടന്നുകളഞ്ഞിരുന്നു. ഇയാൾക്ക്​ രക്ഷപ്പെടാൻ സഹായമൊരുക്കിയ റിയാസുദ്ദീനെയാണ്​ കഴിഞ്ഞദിവസം പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തത്​. സമ്പത്ത്​ രാജിനെതിരെ ജാമ്യമില്ല വാറണ്ട്​ പുറപ്പെടുവിച്ചിരുന്നു.

പ്രവാചകൻ മുഹമ്മദ്​ നബിയെ ആക്ഷേപിക്കുന്ന ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പേരിൽ ആഗസ്​റ്റ്​ 11ന്​ അരങ്ങേറിയ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 50ഓളം പൊലീസുകാർക്ക്​ പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ അഗ്​നിക്കിരയാക്കുകയും ചെയ്​തിരുന്നു. കേസിൽ ഇതുവരെ 377 പേരാണ്​ അറസ്​റ്റിലായത്​. ബംഗളൂരു കലാപം കോൺഗ്രസിനുള്ളിലെ രാഷ്​ട്രീയ വിരോധം മൂലമാണെന്നായിരുന്നു ക്രൈംബ്രാഞ്ച്​ കുറ്റപത്രം. സമ്പത്ത്​ രാജ്​, കോൺഗ്രസ്​ ഓപ്പറേറ്റർ അബ്​ദുൽ സക്കീർ എന്നിവരുടെ പേരുകൾ പ്രതി ചേർത്തായിരുന്നു കുറ്റപത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru violencebangalore riotsSampath RajFormer Bengaluru mayor
News Summary - Former Bengaluru mayor arrested in riots Case
Next Story