Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Partho Dasgupta
cancel
Homechevron_rightNewschevron_rightIndiachevron_rightഅർണബിനൊപ്പമുള്ള...

അർണബിനൊപ്പമുള്ള വാട്​സ്​ആപ്​ ചാറ്റുകൾ പുറ​ത്തുവന്നതിന്​ പിന്നാലെ മുൻ ബാർക്ക്​ സി.ഇ.ഒ ആശുപത്രിയിൽ

text_fields
bookmark_border

ന്യൂഡൽഹി: ടി.ആർ.പി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ ബ്രോഡ്​കാസ്റ്റ്​ ഓഡിയൻസ്​ റിസർച്ച്​ കൗൺസിൽ (ബാർക്ക്​) മുൻ സി.ഇ.ഒ പാർത്തോ ദാസ്​ ഗുപ്​ത ആശുപത്രിയിൽ. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും​ കുറഞ്ഞത്​ മൂലമുണ്ടായ പ്രശ്​നങ്ങ​െള തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച ഉച്ച ഒരുമണിയോടെയാണ്​ ദാസ്​ഗുപ്​തയെ ജെ.ജെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. ​പ്രതികരണശേഷി നഷ്​ടമായതിനെ തുടർന്ന്​ നിലവിൽ അദ്ദേഹം അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്​.

ടി.ആർ.പി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്​ റിപ്പബ്ലിക്​ ടി.വി എഡിറ്ററും അവതാരകനുമായ അർണബ്​ ഗോസ്വാമിയും പാർത്തോ ദാസ്​ഗുപ്​തയും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റുകൾ പുറത്തുവന്നതിന്​ പിന്നാലെയാണിത്​.

ഡിസംബർ 24ന്​ അറസ്റ്റിലായ പാർത്തോ ദാസ്​ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ടി.ആർ.പി തട്ടിപ്പ്​ കേസിലെ മുഖ്യ സൂത്രധാരൻ ഇദ്ദേഹമാണെന്ന്​ ​മുംബൈ ​െപാലീസ്​ കണ്ടെത്തിയിരുന്നു. ഡിസംബർ 31ന്​ പൊലീസ്​ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്​ നവി മുംബൈയിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മുംബൈ കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.

അർണബ്​ ഗോസ്വാമിയും ദാസ്​ഗുപ്​തയും തമ്മിലെ 500 പേജുവരുന്ന വാട്​സ്​ആപ്​ ചാറ്റുകളാണ്​ പുറത്തുവന്നത്​. ഇതോടെ ബി​.ജെ.പിയുമായും പ്രധാനമന്ത്രിയുമായും അർണബിന്‍റെ വ്യക്തിബന്ധങ്ങളും പുറത്തായിരുന്നു. കൂടാതെ ചാനലിന്‍റെ റേറ്റിങ്​ വർധിപ്പിക്കാൻ കഴിഞ്ഞാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്​ സഹായങ്ങൾ ലഭ്യമാക്കാമെന്ന്​ അർണബ്​ പാർത്തോ ദാസ്​ഗുപ്​തയോട്​ പറയുന്നതും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്‍റെ സ്​ഥാനം വാങ്ങിനൽകണമെന്നായിരുന്നു പാർത്തോ ദാസ്​ഗുപ്​തയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiBARCTRP scamPartho Dasgupta
Next Story