Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം മുൻ മന്ത്രിയും...

അസം മുൻ മന്ത്രിയും കോൺഗ്രസ്​ നേതാവുമായ അജന്ത നിയോഗ്​ ബി.ജെ.പിയിലേക്ക്​

text_fields
bookmark_border
Former Assam minister Ajanta Niyog
cancel

ഗുവാഹത്തി: അസം മുൻ മന്ത്രിയും കോൺഗ്രസ്​ എം.എൽ.എയുമായ അജന്ത നിയോഗ്​ ബി.ജെ.പിയിലേക്ക്​. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ അസം സന്ദർശന വേളയിൽ അജന്തയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം ബി.ജെ.പിയിൽ ചേരുമെന്ന്​ കൂടിക്കാഴ്ചക്ക്​ ശേഷം അജന്ത അറിയിച്ചു.

'ഞാൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പാർട്ടിയുടെ അച്ചടക്കത്തിലായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാൻ എനിക്ക്​ കഴിഞ്ഞിട്ടില്ല. ഇനി കോൺഗ്രസ്​ വിട്ട്​ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ബി.ജെ.പിയിൽ ചേരും' -അജന്ത പറഞ്ഞു. ഗോലാഘട്ട്​ മണ്ഡലത്തിൽനിന്ന്​ നാലുതവണ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആകുകയും മന്ത്രിയാകുകയും ചെയ്​തിരുന്നു അജന്ത.

പാർട്ടി വിരുദ്ധ ​പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന്​ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ പുറത്താക്കി. മാസങ്ങൾക്ക്​ മുമ്പ്​ അജന്ത അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും നോർത്ത്​ ഈസ്റ്റ്​ ഡെമോക്രാറ്റിക്​ സഖ്യം കൺവീനർ ഹിമാന്ത ബിശ്വ ശർമയുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു.

അടുത്ത വർഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന അസമി​ൽ കോൺഗ്രസിൽനിന്ന്​ കൂടുതൽ നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നാണ്​ വിവരം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്​ മുന്നോടിയായി അമിത്​ ഷാ ശനിയാഴ്ച അസമിൽ എത്തിയിരുന്നു. ബംഗാൾ സന്ദർശനത്തിന്‍റെ അലയൊലികൾ അടങ്ങുംമു​േമ്പയാണ്​ അമിത്​ ഷായുടെ അസം സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahAssam ministerAjanta NiyogBJP
News Summary - Former Assam minister Ajanta Niyog came from Amit Shah to join BJP
Next Story