Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരുൺ ഗൊഗോയ്: പൗരത്വ...

തരുൺ ഗൊഗോയ്: പൗരത്വ നിയമത്തിനെതിരെ വക്കീൽ കോട്ടണിഞ്ഞ​ നേതാവ്, കോൺഗ്രസി​െൻറ ജനകീയ മുഖം​

text_fields
bookmark_border
തരുൺ ഗൊഗോയ്: പൗരത്വ നിയമത്തിനെതിരെ വക്കീൽ കോട്ടണിഞ്ഞ​ നേതാവ്, കോൺഗ്രസി​െൻറ ജനകീയ മുഖം​
cancel

''എ​െൻറ വളർച്ചയിൽ ഞാൻ കോൺഗ്രസ്​ ആശയത്തെ പുൽകി എന്നത്​ സത്യമാണ്​. ആത്യന്തികമായി അസമിനു​ വേണ്ടിയും അവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നില​െകാള്ളുക എന്നതാണ്​ ലക്ഷ്യം''. ത​െൻറ ആത്മകഥാംശമുള്ള പുസ്​തകമായ 'ടേൺ എറൗണ്ടിൽ' തരുൺ ഗൊഗോയ്​ എഴുതി. ഈ വർഷാദ്യവും രാജ്യം അത്​ കണ്ടു ബോധ്യപ്പെട്ടു.

രാഷ്​ട്രീയ ജീവിതത്തിലെ നീണ്ട 37 വർഷങ്ങൾക്ക്​ ശേഷം 2020 ജനുവരി 22ന്​ തരുൺ ഗൊഗോയ്​ വക്കീൽ കുപ്പായം എടുത്തണിഞ്ഞു. രാജ്യത്തെ മുഴുവൻ പ്രതിഷേധക്കൊടുങ്കാറ്റിലാക്കിയ സി.എ.എ-എൻ.ആർ.സി വിഷയത്തിൽ സുപ്രീംകോടതിയിൽ വാദിക്കാനായിട്ടായിരുന്നു അത്​​. അസമി​െൻറ നിലനിൽപിനു വേണ്ടിയുള്ള നിയമത്തെ വക്രീകരിച്ച്​ രാജ്യത്ത്​ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്​ ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന്​ അദ്ദേഹം തുറന്നടിച്ചു.

അനധികൃത കുടിയേറ്റക്കാരായ ഹിന്ദുക്കളെയും മുസ്​ലിംകളെയും തങ്ങൾക്ക്​ വേണ്ട. ഇപ്പോൾതന്നെ അസം ജനനിബിഡമാണ്​ എന്നായിരുന്നു ഗൊഗോയിയുടെ വാദം​. അസമി​െൻറ ആത്മാവറിഞ്ഞ നേതാവായിരുന്നു ഗൊഗോയ്​. കോൺഗ്രസി​െൻറ വിജയമുഖവും. ഉൾഫ തീവ്രവാദികളെ ഒരു മേശക്ക്​ ചുറ്റുമിരുത്തി സംവദിക്കുന്നതിന്​ അവസരമൊരുക്കിയതിലൂടെ അദ്ദേഹത്തി​െൻറ രാഷ്​ട്രീയ നേതൃ മികവ്​ കൂടുതൽ ശ്രദ്ധയാകർഷിക്കപ്പെട്ടു.

2001 മുതൽ തിട്ടബോർ മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിക്കുന്ന തരുൺ മൂന്നുതവണ തുടർച്ചയായി ​മുഖ്യമന്ത്രിയായിട്ടുണ്ട്​. 2014ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് തോൽവി സമ്മതിക്കേണ്ടി വന്നു. 1934 ഒക്ടോബർ 11ന് അസം ജോർഹതിലെ രംഗജൻ തേയില എസ്​റ്റേറ്റിലായിരുന്നു ജനനം. അച്ഛൻ ഡോ. കമലേശ്വർ ഗൊഗോയ്. അമ്മ ഉഷ ഗൊഗോയ്.

അസം ഗുവാഹതി യൂനിവേഴ്സിറ്റിയിൽനിന്ന്​ നിയമ പഠനം പൂർത്തിയാക്കി. 1968ൽ ജോർഹത് മുനിസിപ്പൽ മെംബറായാണ് രാഷ്​ട്രീയ ജീവിതം ആരംഭിച്ചത്. 1971ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ എ.ഐ.സി.സി ജോയൻറ്​ സെക്രട്ടറി. 86ലും 96ലും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ്​. 1997 ൽ മാർഗരിറ്റ മണ്ഡലത്തിൽനിന്ന് അസം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടു​ തവണ കേന്ദ്രമന്ത്രിയായി​. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും തരുൺ ഗൊഗോയ് ആണ്. 2001 മുതൽ 2016 വരെ തുടർച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. മികച്ച ഭരണകർത്താവും ജനപ്രിയ നേതാവുമായിരുന്നു തരുൺ ഗൊഗോയിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്​മരിച്ചു. അദ്ദേഹത്തി​െൻറ കുടുംബത്തി​െൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും മോദി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tarun GogoiCAA-NRC protest
News Summary - Former Assam Chief Minister Tarun Gogoi life story
Next Story