ഡൽഹിയിൽ തന്‍റെ മൂന്ന് അതിഥികളെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയതായി മുൻ ആന്ധ്രാപ്രദേശ് എം.പി
text_fieldsന്യൂഡൽഹി: തന്റെ മൂന്ന് അതിഥികളെയും ഡ്രൈവറെയും സെൻട്രൽ ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി മുൻ ആന്ധ്രാപ്രദേശ് എം.പി ജിതേന്ദർ റെഡ്ഡി .ന്യൂഡൽഹിയിലെ സൗത്ത് അവന്യൂ ഏരിയയിലുള്ള റെഡ്ഡിയുടെ ഫ്ലാറ്റിലാണ് അതിഥികളും ഡ്രൈവറും താമസിച്ചിരുന്നത്.
ഡൽഹിയിലെ തന്‍റെ വസതിയിൽ വെച്ച് ഡ്രൈവർ ഥാപ്പയെയും സാമൂഹ്യ പ്രവർത്തകൻ രവി മുന്നൂരിനെയും ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയെന്ന് ജിതേന്ദർ റെഡ്ഡി ട്വീറ്റ് ചെയ്തു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരോപണമുന്നയിക്കുന്നതിനോടൊപ്പം സംഭവത്തിന്‍റെ തെളിവാണെന്നവകാശപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളും റെഡ്ഡി ട്വിറ്ററിൽ പങ്കുവെച്ചു. അജ്ഞാതർ നാല് പേരെ കാറിൽ കയറ്റി കൊണ്ടുപോകുന്നതായി ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ മുൻ എം.പിയുടെ പരാതി ലഭിച്ചതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.

