Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഗ്നിവീറുകൾക്ക് ഡൽഹി...

അഗ്നിവീറുകൾക്ക് ഡൽഹി പൊലീസിൽ 20 ശതമാനം സംവരണം

text_fields
bookmark_border
അഗ്നിവീറുകൾക്ക് ഡൽഹി പൊലീസിൽ 20 ശതമാനം സംവരണം
cancel

ന്യൂഡൽഹി: നാല് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് ഡൽഹി പൊലീസ് കോൺസ്റ്റബ്ൾ തസ്തികകളിൽ 20 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇവരെ കായികക്ഷമത പരീക്ഷയിൽനിന്ന് ഒഴിവാക്കുകയും പ്രായപരിധിയിൽ ഇളവ് നൽകുകയും ചെയ്യും.

ഡൽഹി പൊലീസ് (നിയമനവും റിക്രൂട്ട്‌മെന്റും) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ വെള്ളിയാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്. നിലവിൽ 18 മുതൽ 25 വരെ വയസ്സാണ് കോൺസ്റ്റബ്ൾ തസ്തികയിലേക്കുള്ള പ്രായപരിധി. മുൻ അഗ്നിവീറുകൾക്ക് ഇതിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.

അഗ്നിവീർ പദ്ധതിയുടെ ആദ്യ ബാച്ചിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അഞ്ച് വർഷത്തെ അധിക ഇളവുകൂടി നൽകുന്നതോടെ അവരുടെ പ്രായപരിധി 30 വയസ്സ് വരെയായി ഉയരും. കായികക്ഷമത പരീക്ഷയിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും നിശ്ചിത ശാരീരിക അളവുകളിലും മെഡിക്കൽ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകില്ല. ഡൽഹി മുൻ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന നേരത്തേ അംഗീകരിച്ച തീരുമാനമാണ് വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി നടപ്പാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationdelhi policeAgniveer
News Summary - Former Agniveers get 20% reservation in Delhi Police constable posts
Next Story