Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മറക്കുകയും പൊറുക്കുകയും ചെയ്​ത്​ മുന്നോട്ട്​ പോകാം; കൂടെയുള്ള എം.എൽ.എമാരോട്​ അശോക്​ ഗെഹ്​ലോട്ട്​
cancel
Homechevron_rightNewschevron_rightIndiachevron_right'മറക്കുകയും...

'മറക്കുകയും പൊറുക്കുകയും ചെയ്​ത്​ മുന്നോട്ട്​ പോകാം'; കൂടെയുള്ള എം.എൽ.എമാരോട്​ അശോക്​ ഗെഹ്​ലോട്ട്​

text_fields
bookmark_border

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിതീർന്നെന്ന് എ.ഐ.സി.സി​ പ്രഖ്യാപിക്കുകയും സചിൻ പൈലറ്റ്​ പാർട്ടിയിൽ ഉറച്ചുനിൽക്കുകയും ചെയ്​തതോടെ കടുംപിടുത്തങ്ങൾക്കില്ലെന്ന്​ വ്യക്തമാക്കി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. ജയ്​സാൽമീറിലെ ഹോട്ടലിൽ തങ്ങുന്ന സ്വന്തം ക്യാമ്പിലെ എം.എൽ.എമാരെ സന്ദർശിച്ച ശേഷമാണ്​​ ഗെഹ്​ലോട്ടിൻെറ​ അഭിപ്രായ പ്രകടനം​.

എം.എൽ.എമാർ സ്വാഭാവികമായും അസ്വസ്ഥരാണ്​. പക്ഷേ പ്രശ്​നങ്ങൾക്ക്​ താൽക്കാലിക വിരാമമായതോടെ എല്ലാവർക്കും മറക്കുകയും പൊറുക്കുകയും ചെയ്​ത്​ ഒരുമിച്ച്​ മു​ന്നോട്ടുപോകാം.

ഒരുമാസത്തിലേറെയായി ഹോട്ടലിൽ കഴിയുന്നതിനാൽ അവർ അസ്വസ്ഥരാണ്​. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനായും ജനാധിപത്യത്തെ രക്ഷിക്കുന്നതിനായും ചിലപ്പോൾ നമ്മൾ സഹിഷ്​ണുത കാണിക്കേണ്ടിവരുമെന്ന്​ ഞാൻ പറഞ്ഞിട്ടുണ്ട്​.

നമുക്ക്​ തെറ്റുകൾ മറക്കേണ്ടതുണ്ട്​. ഇത്​ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്​ വേണ്ടിയാണ്​. ജനാധിപത്യം അപകടത്തിലാണ്​. നൂറിലധികം എം.എൽ.എമാർ എന്നോടൊപ്പം നിന്നു. അത്​ വലിയ കാര്യമാണ്​. ഇത്​ ജനാധിപത്യത്തെ രക്ഷിക്കുന്നതിന്​ വേണ്ടിയുള്ള പോരാട്ടമാണ്​. കർണാടകയിലും മധ്യപ്രദേശിലും ചെയ്​ത കാര്യം ആവർത്തിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു. ജനാധിപത്യത്തിന്​ ശക്തിപകരാൻ ഞങ്ങൾ ഒരുമിച്ചുനിൽക്കും - അശോക്​ ഗെഹ്​ലോട്ട്​ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ വിദ്വേഷത്തിനോ വ്യക്തിവൈരാഗ്യത്തിനോ സ്ഥാനമില്ലെന്നും അശോക്​ ​​​​​​ ​ഗെഹ്​ലോട്ടിനെ താൻ ബഹുമാനിക്കുന്നുവെന്നും സചിൻ പൈലറ്റ്​ അഭി​പ്രായപ്പെട്ടിരുന്നു. പക്ഷേ ഗെഹ്​ലോട്ടിൻെറ വിലകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ തന്നെ വേദനിപ്പിച്ചെന്നും സചിൻ തുറന്നുപറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin PilotAshok Gehlotrajasthan congress
Next Story