Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടകിലെ നരഭോജി...

കുടകിലെ നരഭോജി കടുവക്ക് വെടിയേറ്റതായി വനംവകുപ്പ്

text_fields
bookmark_border
tiger
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: കു​ട​കി​ലെ ബെ​ല്ലൂ​രു​വി​ല്‍ എ​ട്ടു​വ​യ​സ്സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും ക​ടു​വ​ക്ക് വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ. ക​ടു​വ​യെ വെ​ടി​വെ​ക്കാ​ന്‍ ഫോ​റ​സ്​​റ്റ് പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് വ​നം വ​കു​പ്പിെൻറ വി​വി​ധ സം​ഘ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം തി​ര​ച്ചി​ലി​നി​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ടു​വ​യെ വെ​ടി​വെ​ച്ചെ​ങ്കി​ലും കാ​ട്ടി​ലേ​ക്ക് ഒാ​ടി​മ​റ​ഞ്ഞു. വെ​ടി​യേ​റ്റ ക​ടു​വ അ​ധി​കം ദൂ​രേ​ക്ക് പോ​കാ​നി​ട​യി​ല്ലെ​ന്നും എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​നാ​കു​മെ​ന്നു​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. ബെ​ല്ലൂ​രു​വിെൻറ ആ​റു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ​ട്ടു​വ​യ​സ്സു​കാ​ര​െൻറ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ധ​ന​മാ​യി 7.5 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വ​നം​വ​കു​പ്പ് കൈ​മാ​റി. പ​ല​ത​വ​ണ​യാ​യി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ഴും വ​നം​വ​കു​പ്പ് കാ​ര്യ​മാ​യ ന​ട​പ​ടി ഒ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​നം​വ​കു​പ്പിെൻറ വാ​ഹ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ട​ഞ്ഞു. മൂ​ന്നാ​ഴ്ച​ക്കി​ടെ ര​ണ്ടു മ​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഇ​താ​ണ് എ​ട്ടു​വ​യ​സ്സു​കാ​ര​െൻറ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. എ​ട്ടു​വ​യ​സ്സു​കാ​ര​നാ​യ രാ​മ​സ്വാ​മി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigercoorg
News Summary - Forest department says man-eating tiger shot in coorg
Next Story