Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid 19
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മൂന്നാം തരംഗം...

കോവിഡ്​ മൂന്നാം തരംഗം രണ്ടു മാസത്തിനകമെന്ന മുന്നറിയിപ്പുമായി​ 'എയിംസ്​' മേധാവി

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും ആറു മുതൽ എട്ടാഴ്ച വരെ സമയത്തിനുള്ളിൽ അത്​ സംഭവിക്കുമെന്നും മുന്നറിയിപ്പ്​ നൽകി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ മേധാവി ഡോ. രൺദീപ്​ ഗുലേറിയ. ദേശീയ ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മുന്നറിയിപ്പ്​.

'രാജ്യം വീണ്ടും തുറന്നതോടെ കോവിഡ്​ മുൻകരുതൽ കുറഞ്ഞതാണ്​ വില്ലനാകുന്നത്​. ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയിൽ നിന്ന്​ നാം പാഠമുൾക്കാണ്ടില്ല. ജനം കൂട്ടമായി ചേർന്നുനിന്ന്​ കാര്യങ്ങൾ ചെയ്യുന്നു. ദേശീയതലത്തിൽ അക്കങ്ങൾ​ പെരുകാൻ സമയമെടുക്കുമെങ്കിലും രോഗവ്യാപനം എട്ടാഴ്ചക്കുള്ളിൽ ഉണ്ടാകും''- ഡോ. ​ഗുലേറിയ മുന്നറിയിപ്പ്​ നൽകുന്നു.

രാജ്യത്തെ ശരിക്കും നിശ്​ചലമാക്കിയ രണ്ടാം തരംഗം പിടിമുറുക്കിയ ഘട്ടത്തിൽ ആശുപത്രി ബെഡുകളില്ലാതെയും ഓക്​സിജൻ ലഭിക്കാതെയും ആയിരങ്ങൾ പിടഞ്ഞുവീണിരുന്നു. മരുന്നു ക്ഷാമവും വിവിധ സംസ്​ഥാനങ്ങളെ തളർത്തി. പതിനായിരങ്ങളാണ്​ ആഴ്ചകൾക്കുള്ളിൽ മരണം പുൽകിയത്​. സമൂഹ മാധ്യമങ്ങൾ വഴി സഹായ സന്ദേശങ്ങൾ പറന്നുനടന്നതോടെ ലോകത്തുടനീളം വിവിധ രാജ്യങ്ങൾ സഹായവുമായി എത്തി.

രണ്ടാം തരംഗം അപകടകരമായ ഘട്ടം പിന്നിട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്​ഥാനങ്ങളും നിയന്ത്രണങ്ങളിൽ അയവു ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMScovid third wave6 To 8 Weeks
News Summary - Foresee A Third Wave In Next 6 To 8 Weeks: AIIMS Chief To NDTV
Next Story