വർഗീയ പരാമർശം; ഫോറിൻ ട്രൈബ്യൂണൽ അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എം.പി
text_fieldsന്യൂദല്‍ഹി: വർഗീയ പരാമർശം നടത്തിയ ആസാം ഫോറിൻ ട്രൈബ്യൂണൽ അംഗം കമലേഷ് കുമാര്‍ ഗുപ്തക്കെതിരെ നടപടി ആവശ്യപ്പെ ട്ട് അബ്ദുൽ ഖലീക് എം.പി. കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സംഭാവനക്കൊപ്പം ആരോഗ്യമന്ത്രിക്ക് നൽകിയ ക ത്തിലാണ് കമലേഷ് കുമാര്‍ ഗുപ്ത രൂക്ഷമായ വർഗീയ പരാമർശം നടത്തിയത്.
തങ്ങള്‍ നല്കുന്ന തുകയില്‍ നിന്ന് ഡല് ഹിയിലെ തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്ത ‘ജിഹാദി’കള്‍ക്കും ‘ജാഹിലു’കള്‍ക്കും ഒരു സഹായവും ചെയ്യരുതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. സംസ്ഥാന ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ അഭിസംബോധന ചെയ്ത് ഏപ്രില്‍ 7 ന് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘‘തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത നിയമലംഘകരായ ജിഹാദി, ജാഹിലുകളായ ആളുകള്‍ക്ക് സഹായം നല്കാതിരിക്കണമെന്നാണ് ഞങ്ങളുടെ ഏക പ്രാര്‍ത്ഥന. കോവിഡ് 19 വൈറസിെൻറ പിടിയില്‍നിന്ന് മനുഷ്യരാശിയെ രക്ഷിക്കാൻ ഞങ്ങളുടെ സംഭാവന ദയവായി സ്വീകരിക്കുക,” എന്നായിരുന്നു കത്തിെൻറ ഉള്ളടക്കം.
പൗരത്വം നൽകുന്നതുൾപ്പെടെ വളരെ നിർണായകമായ ഒരു വകുപ്പിൽ സേവനം ചെയ്യുന്നയാളിൽനിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചിരുന്നിെല്ലന്ന് അബ്ദുൽ ഖലീക് എം.പി പറഞ്ഞു. ഇത് കടുത്ത വർഗീയതയും ഇസ്ലാമോഫോബിക് സ്വഭാവമുള്ളതുമാണ്. ബക്സ ജില്ലയിലെ ഫോറിൻ ട്രൈബ്യൂണൽ അംഗമാണ് കമലേഷ് കുമാര്‍ ഗുപ്ത. ജനങ്ങളുടെ പൗരത്വം തീരുമാനിക്കുമ്പോൾ ഗുപ്തയുടെ നിഷ്പക്ഷതയെയും മതേതര വീക്ഷണത്തെയും കുറിച്ച് ഇത് സംശയം ജനിപ്പിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. ഗുപ്തക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സർബാനന്ദ സോനോവലിന് എം.പി കത്തയച്ചു.
എന്നാൽ, താന്‍ എഴുതിയ ആ കത്ത് പിന്‍വലിച്ചതായും അതിന്മേല് ചർച്ചക്കില്ലെന്നും ഗുപ്ത പറഞ്ഞു. സംസ്ഥാനത്തിെൻറയും രാജ്യത്തിെൻറയും സാമൂഹികവും സാമുദായികവുമായ ഐക്യത്തെ ശല്യപ്പെടുത്താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നു. കത്തിെൻറ കരട് മറ്റ് അംഗങ്ങൾക്ക് കാണിച്ചിരുന്നില്ലെന്നും അവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഗുപ്ത പറഞ്ഞു. താൻ നേതൃത്വം നൽകുന്ന ഫോറിൻ ട്രൈബ്യൂണലിെൻറ നേതൃത്വത്തിൽ 23 മുസ്ലിംകളെയും ഒമ്പത് ഹിന്ദുക്കളെയും “വിദേശികളല്ല” എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
