Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

text_fields
bookmark_border
dead body 9878979
cancel

ബംഗളൂരു: ബംഗളൂരുവിൽ ചിക്കജാലയിൽ നൈജീരിയന്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം. ചിക്കജാലക്കടുത്ത് ആളൊഴിഞ്ഞ മൈതാനത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിനും തലക്കുമേറ്റ മാരകമായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മൈതാനത്ത് കൊണ്ടുവന്നിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വന്നിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign woman found dead in Bengaluru; murder suspected
Next Story