Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേ​പ്പാ​ൾ​വ​ഴി...

നേ​പ്പാ​ൾ​വ​ഴി വി​ദേ​ശ​യാ​ത്ര​ക്ക്​ വി​ല​ക്ക്​; പ്ര​വാ​സി​ക​ൾ കു​ടു​ങ്ങി

text_fields
bookmark_border
നേ​പ്പാ​ൾ​വ​ഴി വി​ദേ​ശ​യാ​ത്ര​ക്ക്​ വി​ല​ക്ക്​; പ്ര​വാ​സി​ക​ൾ കു​ടു​ങ്ങി
cancel

ദു​​ബൈ: നേ​​പ്പാ​​ൾ​​വ​​ഴി മ​​റ്റ്​ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വി​​മാ​​ന​​യാ​​ത്ര​​ക്ക് ബു​​ധ​​നാ​​ഴ്​​​ച അ​​ർ​​ധ​​രാ​​ത്രി​ മു​​ത​​ൽ​ വി​​ല​​ക്ക്. നേ​​പ്പാ​​ൾ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്​ കീ​​ഴി​​ലു​​ള്ള എ​​മി​​ഗ്രേ​​ഷ​​ൻ വി​​ഭാ​​ഗ​​മാ​​ണ്​ ഇ​​തു സം​​ബ​​ന്ധി​​ച്ച സ​​ർ​​ക്കു​​ല​​ർ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ഇ​​തോ​​ടെ സൗ​​ദി യാ​​ത്ര​​ക്കാ​​യി നേ​​പ്പാ​​ളി​​ൽ എ​​ത്തി​​യ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ പ്ര​​വാ​​സി​​ക​​ൾ കു​​ടു​​ങ്ങി.

നി​​ല​​വി​​ൽ നേ​​പ്പാ​​ളി​​ലു​​ള്ള​​വ​​രെ സൗ​​ദി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​കാ​​ര്യം അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന്​ നേ​​പ്പാ​​ളി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി അ​​റി​​യി​​ച്ചു. കോ​​വി​​ഡ്​ വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ന​​ട​​പ​​ടി. അ​​തേ​​സ​​മ​​യം, നേ​​പ്പാ​​ളി​​ലേ​​ക്ക്​ വ​​രു​​ന്ന​​തി​​നും തി​​രി​​കെ സ്വ​​ന്തം രാ​​ജ്യ​​ത്തേ​​ക്ക്​ പോ​​കു​​ന്ന​​തി​​നും വി​​ല​​ക്കി​​ല്ല.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്​ സൗ​​ദി​​യി​​ലേ​​ക്ക്​ നേ​​രി​​ട്ട്​ യാ​​ത്രാ​​വി​​ല​​ക്കു​​ള്ള​​തി​​നാ​​ൽ പ്ര​​വാ​​സി​​ക​​ൾ നേ​​പ്പാ​​ൾ, ബ​​ഹ്​​​റൈ​​ൻ, മാ​​ലി​​ദ്വീ​​പ്​ വ​​ഴി​​ക​​ളാ​​ണ്​ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്ന​​ത്. മാ​​ലി വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തു​​ക​​യും ബ​​ഹ്​​​റൈ​​ൻ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ടു​​പ്പി​​ക്കു​​ക​​യും ചെ​​യ്​​​ത​​തോ​​ടെ ഭൂ​​രി​​പ​​ക്ഷം യാ​​​ത്ര​​ക്കാ​​രും നേ​​പ്പാ​​ളാ​​ണ്​ തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

വി​​സ​​യും എ​​ൻ.​​ഒ.​​സി​​യും ആ​​വ​​ശ്യ​​മി​​ല്ല എ​​ന്ന​​തും നേ​​പ്പാ​​ൾ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം കൂ​​ടാ​​ൻ കാ​​ര​​ണ​​മാ​​യി. പ​​തി​​നാ​​യി​​ര​​ത്തോ​​ളം സൗ​​ദി യാ​​ത്ര​​ക്കാ​​ർ നേ​​പ്പാ​​ളി​​ലു​​ണ്ടെ​​ന്നാ​​ണ്​ ക​​ണ​​ക്ക്. 14 ദി​​വ​​സ​​ത്തെ ക്വാ​​റ​​ൻ​​റീ​​ന്​ ശേ​​ഷം ബു​​ധ​​നാ​​ഴ്​​​ച രാ​​ത്രി 12 മ​​ണി​​ക്ക്​ മു​​മ്പ്​ യാ​​ത്ര​​ചെ​​യ്യാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ നേ​​പ്പാ​​ളി​​ൽ കു​​ടു​​ങ്ങും.

നേ​​പ്പാ​​ൾ അ​​ധി​​കൃ​​ത​​രു​​മാ​​യി ന​​ട​​ത്തു​​ന്ന ച​​ർ​​ച്ച വി​​ജ​​യി​​​ച്ചി​​ല്ലെ​​ങ്കി​​ൽ ഇ​​വ​​ർ നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങേ​​ണ്ടി​​വ​​രും. 70,000 മു​​ത​​ൽ ല​​ക്ഷം രൂ​​പ വ​​രെ ന​​ൽ​​കി എ​​ത്തി​​യ​​വ​​രാ​​ണ്​ കൂ​​ടു​​ത​​ലും. നേ​​പ്പാ​​ൾ​​വ​​ഴി മ​​റ്റ്​ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് നേ​​പ്പാ​​ളി​​ലെ​ ഇ​​ന്ത്യ​​ൻ എം​​ബ​​സി അ​​റി​​യി​​ച്ചു.

നേ​​പ്പാ​​ളി​​ൽ ത​​ങ്ങു​​ന്ന ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്​ കോ​​വി​​ഡ്​ ടെ​​സ്​​​റ്റ്​ ന​​ട​​ത്തി​​ല്ല എ​​ന്ന്​ ക​​ഴി​​ഞ്ഞ ദി​​വ​​സം നേ​​പ്പാ​​ൾ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​െൻറ ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്ന്​ ടെ​​സ്​​​റ്റിന്​ അ​​നു​​മ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത്​ പ്ര​​വാ​​സി​​ക​​ൾ​​ക്ക്​ ആ​​ശ്വാ​​സ​​മേ​​കി​​യ​​തി​​ന്​ പി​​ന്നാ​​ലെ​​യാ​​ണ്​ യാ​​ത്രാ​​വി​​ല​​ക്ക്. യു.​​എ.​​ഇ, ഒ​​മാ​​ൻ രാ​​ജ്യ​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ​​ക്ക്​ വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ പ്ര​​വാ​​സി​​ക​​ളും ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​ത്​ നേ​​പ്പാ​​ൾ ആ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesgulf newsban foreign travelers
News Summary - Foreign travel via Nepal banned; Expatriates in distress
Next Story