Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകളുടെ...

മുസ്​ലിംകളുടെ യാത്രാവിലക്കിനെ യോഗി ആദിത്യനാഥ്​ അനുകൂലിച്ചിരുന്നെന്ന്​

text_fields
bookmark_border
മുസ്​ലിംകളുടെ യാത്രാവിലക്കിനെ യോഗി ആദിത്യനാഥ്​ അനുകൂലിച്ചിരുന്നെന്ന്​
cancel

ന്യൂഡൽഹി:ഏഴുരാജ്യങ്ങളിലെ മുസ്​ലീംകളുടെ യാത്ര നിരോധിച്ച ട്രംപ്​ നടപടിയെ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പ്രകീർത്തിച്ചിരുന്നെന്ന്​ വിദേശ മാധ്യമങ്ങൾ. ഇന്ത്യയിലും അതുപോ​ലെ വിലക്കുകൾ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയു​െട വർഗീയ പ്രസംഗങ്ങൾ ​മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ മുസ്​ലിം യുവാവ്​ വിവാഹം ചെയ്​താൽ നൂറു മുസ്​ലീം പെൺകുട്ടികളെ തങ്ങൾ വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവർ (മുസ്ലിംകൾ) വധിച്ചാൽ 100 മുസ്​ലിംകളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തി​​െൻറ നൂറ്റാണ്ടാണ്​ വരുന്ന​െതന്നും യോഗി പ്രസംഗിച്ചിരുന്നു.

അപ്രതീക്ഷിത നീക്കത്തിലൂടെ യു.പി മുഖ്യമന്ത്രിയായിരിക്കുകയാണ്​ യോഗി. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച്​ മോദി നടപ്പാക്കുന്ന വർഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്​ഥാനത്തും ഉറപ്പിക്കാൻ ശ്രമിക്കുകയാണ്​ ഇതിലൂടെയെന്നും വിദേശമാധ്യമങ്ങൾ വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - Foreign Media On Yogi Adityanath: He Praised Trump Travel Ban On Muslims
Next Story