വിദേശ മലയാളികളുടെ മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കണം - കേന്ദ്രത്തോട് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊറോണ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം കാർഗോ വിമാനത്തിൽ കാലതാമസം ഇല്ലാത െ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസി വഴി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക് കാറിനോട് ആവശ്യപ്പെട്ടു.
കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് വിദേ ശ മലയാളികൾക്ക്, പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കേന്ദ ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
മൃതദേഹം നാട്ടിലെത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘർഷത്തിലാക്കുന്നു. പരേതരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാൻ പാടില്ല.
ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾ പലപ്പോഴും ഒരു മുറിയിൽ ഒന്നിലേറെപ്പേരുമായി താമസിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല.
രോഗബാധിതരെ പാർപ്പിക്കുന്ന ക്വാറൻറീൻ സെൻററിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങളോ മെഡിക്കൽ പരിരക്ഷയോ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിലും കേന്ദ്ര സർക്കാറിൻെറ ശ്രദ്ധ പതിയണം.
വിദേശത്ത് ക്വാറൻറീനിൽ കഴിയുന്ന മലയാളികൾക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ചികിത്സാ സഹായവും ഏർപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. ഇതിനായി ഇന്ത്യൻ മിഷനിൽ നിഷിപ്തമായ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും നിലവിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരും ആശങ്കയിലാണ്. ആരോഗ്യരംഗത്തെ മുന്നണി പ്രവർത്തകരായ നഴ്സുമാർക്ക് വേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അതത് വിദേശ രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണം.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ അംബാസഡർമാർ വഴി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
