അയൽ രാജ്യങ്ങളിൽനിന്നുള്ള വിദേശ നിക്ഷേപം: വ്യവസ്ഥകൾ ലളിതമാക്കി
text_fieldsന്യൂഡൽഹി: ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള വിദേശ നിക്ഷേപത്തിന് മാനദണ്ഡങ്ങൾ ഉദാരമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചൈന, പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ, അഫ്ഗാനിസ്താൻ എന്നിവയാണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നുള്ളവർ ഓഹരി ഉടമകളായിട്ടുള്ള കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുമുമ്പ് സർക്കാറിെന്റ അനുമതി നേടിയിരിക്കണം.
2000 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിൽ 0.32 ശതമാനം മാത്രമാണ് ചൈനയുടെ വിഹിതം. 2020 ജൂണിൽ ഗൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്.
സംഘർഷത്തെത്തുടർന്ന് ടിക് ടോക്ക്, വി ചാറ്റ്, യു.സി ബ്രൗസർ എന്നിവ ഉൾപ്പെടെ 200ലധികം ചൈനീസ് മൊബൈൽ ആപ്പുകൾ സർക്കാർ നിരോധിച്ചു.
ചൈനയിൽനിന്നുള്ള വിദേശ നിക്ഷേപം നാമമാത്രമാണെങ്കിലും ഉഭയകക്ഷി വ്യാപാരം കാര്യമായി വർധിച്ചിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായും ചൈന മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

