ദലിത് യുവാവിനെ മലംതീറ്റിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: ദലിത് യുവാവിനെ നിർബന്ധപൂർവം മലംതീറ്റിച്ചതായ കേസിൽ രണ്ടുപേരെ പൊലീസ് അ റസ്റ്റ് ചെയ്തു. തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി തിരുവണ്ടുതുറ ഗ്രാമത്തിലെ യുവാവാണ് പീഡനത്തിനിരയായത്. ഇതേ സ്ഥലത്തെ സവർണജാതിയിൽപെട്ട ശക്തിവേൽ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
മറ്റൊരു പ്രതി രാജ്കുമാർ ഒളിവിലാണ്. ഏപ്രിൽ 28ന് മരത്തിൽ കെട്ടിയിട്ടാണ് പീഡനമെന്ന് കോട്ടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചു വർഷം മുമ്പ് ക്ഷേേത്രാത്സവത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട പൂർവവൈരാഗ്യമാണിതിന് കാരണമായതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
