Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിള കൊയ്​തില്ല;...

വിള കൊയ്​തില്ല; യു.പിയിൽ ദലിത്​ യുവാവിനെ മൂത്രം കുടിപ്പിച്ചതായി പരാതി

text_fields
bookmark_border
വിള കൊയ്​തില്ല; യു.പിയിൽ ദലിത്​ യുവാവിനെ മൂത്രം കുടിപ്പിച്ചതായി പരാതി
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ ബാദുവാനിൽ ദലിത്​ യുവാവിനെ നിർബന്ധിച്ച്​ മൂത്രം കുടിപ്പിച്ചതായി പരാതി. ഉന്നത ജാതിക്കാരുടെ കൃഷിയിടത്തിൽ വിളവെടുപ്പ്​ നടത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ്​ ദലിത്​ യുവാവിനെ കൊണ്ട്​ മൂത്രം കുടിപ്പിച്ചത്​.

സീതാറാം വാൽമീകി എന്ന ചെറുകിട കർഷകനാണ്​ ദുരനുഭവം ഉണ്ടായത്​. സ്വന്തം കൃഷിടിയത്തിൽ ആദ്യം വിളവെടുപ്പ്​ നടത്താൻ മുതിർന്നതോടെയാണ്​ ഉന്നത ജാതിക്കാർ സീതാറാമിനെതിരെ തിരിഞ്ഞത്​. ആദ്യം തങ്ങളുടെ കൃഷിയിടത്തിൽ വിളവെടുപ്പ്​ നടത്തണമെന്നായിരുന്നു ഉയർന്ന ജാതിക്കാരുടെ ആവശ്യം. ഇത്​ സീതാറം നിരസിച്ചതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം.

സീതാറാമിനെ ക്രൂരമായി മർദ്ദിച്ച ഉന്നത ജാതിയിൽപ്പെട്ടവർ മൂത്രം കുടിപ്പിക്കുകയും ചെയ്​തുവെന്നാണ്​ പരാതി. സീതാറാമി​​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ്​ സിങ്​, വിക്രം സിങ്​, സോംപാൽ സിങ്​ തുടങ്ങിയവർക്കെതിരെ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdrink urineDalit manUttar Pradesh
News Summary - Forced To Drink Urine For Refusing To Harvest Crops, Alleges UP Dalit Man-india news
Next Story