Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rajnath singh and modi
cancel
Homechevron_rightNewschevron_rightIndiachevron_right'അതിർത്തിയിൽ സം​യ​മ​നം...

'അതിർത്തിയിൽ സം​യ​മ​നം പാ​ലി​ക്കു​ന്ന​ത്​ സ​മാ​ധാ​ന​ത്തി​ന്'; ചൈ​ന​ക്ക്​ ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ​ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ മോ​ശ​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പി​ൻ​മാ​റ​ണ​മെ​ന്ന്​ ചൈ​ന​ക്ക്​ ഇ​ന്ത്യ​യു​ടെ പ​രോ​ക്ഷ മു​ന്ന​റി​യി​പ്പ്. ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ​ രാ​ജ്​​നാ​ഥ്​ സി​ങ്ങാ​ണ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. മേ​ഖ​ല​യി​ലെ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ സ്വ​യം സം​യ​മ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും രാ​ജ്​​നാ​ഥ്​ പ​റ​ഞ്ഞു.

ചൈ​നീ​സ്​ പ്ര​തി​രോ​ധ മ​ന്ത്രി​യ​ട​ക്കം പ​​ങ്കെ​ടു​ത്ത ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥി​െൻറ പ​രാ​മ​ർ​ശം. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ​എ​ല്ലാ രാ​ജ്യ​ങ്ങ​ളും മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യി മാ​റി​യ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ചി​ല അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നും പാ​കി​സ്​​താ​നെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച്​ രാ​ജ്​​നാ​ഥ്​ സി​ങ്​ പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത​നീ​ക്കം ആ​വ​ശ്യ​മാ​ണെ​ന്നും രാ​ജ്​​നാ​ഥ്​ കൂ​ട്ടി​േ​ച്ച​ർ​ത്തു. ഇ​ന്തോ - പ​സ​ഫി​ക്ക്​ മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinarajnath singhindia
News Summary - ‘For the peace of the world’; India's front row for China
Next Story