Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണയുമായുള്ള എല്ലാ...

കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; ശത്രുതയില്ലെന്ന്​ സഞ്​ജയ്​ റാവത്ത്​

text_fields
bookmark_border
കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; ശത്രുതയില്ലെന്ന്​ സഞ്​ജയ്​ റാവത്ത്​
cancel

മുംബൈ: ബോളിവുഡ്​ താരം കങ്കണ റണാവത്തും ശി​വസേന സർക്കാറും തമ്മിലുള്ള തർക്കം നിലനിൽക്കെ താരത്തോട്​ വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന നിലപാട്​ വ്യക്തമാക്കി എം.പി സഞ്​ജയ്​ റാവുത്ത്​. അനിധൃത നിർമാണങ്ങൾ തടയുന്നതി​െൻറ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷ​ൻ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന്​ പങ്കില്ല. ത​ന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചു. അവർക്ക്​ സ്വസ്ഥമായി മുംബൈയിൽ ജീവിക്കാമെന്നും ശിവസേന എം.പി സഞ്​ജയ്​ റാവുത്ത്​ പറഞ്ഞു.

കങ്കണയുമായി തനിക്ക്​ ഒരു പ്രശ്​നവുമില്ല. മുംബൈയെ പാക്​ അധിനിവേശ കശ്മീരിനോട് ഉപമിച്ചതിൽ മാത്രമാണ് താൻ ദേഷ്യം പ്രകടിപ്പിച്ചത്​. ബി.എം.സി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ല. മുംബൈയിൽ താമസിക്കാൻ കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്നും സഞ്ജയ് പറഞ്ഞു.

ഇതിന്​ മുമ്പ്​ കങ്കണക്ക്​ മുംബൈയിൽ നിന്നും ഒരുതരത്തിലുള്ള ഭീഷണിയു​ം നേരിടേണ്ടിവന്നിട്ടില്ല. മുംബൈ പാകിസ്​താനെപ്പോലെയാണ് തോന്നുന്നതെങ്കിൽ താരം എന്തിനാണ് ഇവിടെ താമസിച്ചിരുന്നത്​ എന്ന്​ മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. ത​​െൻറയോ പാർട്ടിയുടെയോ ഭാഗത്തുനിന്ന്​ ഭീഷണികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയുടെ അഭിമാനത്തോടെ ആരെങ്കിലും പരിഹസിക്കുകയാണെങ്കിൽ, ജനങ്ങൾ കോപാകുലരാകും. സംസ്ഥാനത്തി​െൻറ ചരിത്രം അതാണ്​. എന്നാൽ ഇത്തവണ ക്ഷമയോടെ ഇരിക്കാൻ തങ്ങൾ ജനങ്ങളോട്​ ആഹ്വാനം ചെയ്യുകയാണുണ്ടായത്​- സഞ്​ജയ്​ വിശദീകരിച്ചു.

ബി‌.എം‌.സിയുടെ പൊളിച്ചുനീക്കൽ നടപടിക്ക്​ ശേഷവും കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എം.പി സഞ്​ജയ്​ റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും വ്യക്തിപരമായി വിമർശിക്കുകയും ചെയ്​തിരുന്നു.

നിലവിൽ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബൈ പൊലീസ്​ സുരക്ഷ നൽകിയിട്ടുണ്ട്​. മുംബൈയെ പാക്​ അധിനിവേശ കശ്മീരുമായി ഉപമിക്കുകയും മുംബൈ പൊലീസിനെ നിരന്തരം വിമർശിക്കുകയും ചെയ്തതിനെ തുടർന്ന്​ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നടിക്ക് കേന്ദ്രം വൈ-പ്ലസ് കാറ്റഗറി സുരക്ഷാ നൽകിയിരിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siva senaSanjay RautBMCBJP
Next Story