Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ സൗഹൃദത്തിൽ കലർപ്പില്ല; ആര്യ​െൻറ ജാമ്യ ബോണ്ട്​ ഒപ്പിട്ട് നല്‍കി ജൂഹി ചൗള

text_fields
bookmark_border
ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചു
ആ സൗഹൃദത്തിൽ കലർപ്പില്ല; ആര്യ​െൻറ ജാമ്യ ബോണ്ട്​ ഒപ്പിട്ട് നല്‍കി ജൂഹി ചൗള
cancel

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകി നടി ജൂഹി ചൗള. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, ഷാരൂഖി​െൻറ അടുത്ത സുഹൃത്തായ ജൂഹി, അദ്ദേഹത്തി​െൻറ പ്രയാസകാലത്ത്​ പ്രതികരിക്കുന്നില്ല എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ്​ അവർ കോടതിയിൽ എത്തിയത്​.


'ജൂഹി ചൗളയ്ക്ക് ആര്യനെ ചെറുപ്പകാലം മുതല്‍ അറിയാം, ജൂഹി ബോണ്ടില്‍ ഒപ്പിടുകയാണ്', ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. ആര്യൻ 22 ദിവസം ചെലവഴിച്ച മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് വിടുതൽ രേഖകൾ അയക്കാൻ കോടതിക്ക് ബോണ്ട്​ നൽകൽ പ്രക്രിയ നിർണായകമായിരുന്നു. രേഖകളിൽ ഒപ്പിട്ടതിന് ശേഷം ജൂഹി ചൗള മാധ്യമങ്ങളേയും കണ്ടു. 'പ്രധാന കാര്യം അവൻ വീട്ടിലേക്ക് മടങ്ങുന്നതാണ്​. ഇത് വലിയ ആശ്വാസമാണ്'-ജൂഹി മാധ്യമങ്ങളോട്​ പറഞ്ഞു.


53 കാരിയായ ജൂഹി ചൗള ഷാരൂഖ് ഖാന്റെ ആദ്യകാല സഹനടന്മാരിൽ ഒരാളായിരുന്നു. ഷാരൂഖും ജൂഹിയും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇരുവര്‍ക്കും പങ്കാളിത്തമുണ്ട്.

മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - For Aryan Khan Bail, Juhi Chawla Signs A Bond For ₹ 1 Lakh In Court
Next Story