'നിയമം വിഡ്ഢിത്തം'; മാസ്ക് ധരിക്കാതെ മാളിൽ എത്തി ജീവനക്കാരുമായി തർക്കം, ഡോക്ടർക്കെതിരെ കേസെടുത്തു
text_fieldsമംഗളൂരു: മാസ്ക് ധരിക്കാതെ ഷോപ്പിംഗ് മാളിൽ എത്തിയ ഡോക്ടർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. മാസ്ക് ധരിക്കാനുള്ള നിയമം വിഡ്ഢിത്തമാണെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. ജീവനക്കാരും മറ്റുള്ളവരും ആവശ്യപ്പെട്ടിട്ടും മാസ്ക് ധരിക്കാൻ ഇദ്ദേഹം തയ്യാറായില്ല. മംഗളൂരുവിലാണ് സംഭവം.
മാസ്ക് ധരിക്കാത്തതിനെ ചൊല്ലി കടയിലെ ജീവനക്കാരും ഡോക്ടറും തമ്മിൽ തർക്കത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാധനങ്ങൾ വാങ്ങാനെത്തിയവരും ഡോക്ടറോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹം തയ്യാറാവുന്നില്ല.
Karnataka | In a viral video, doctor refuses to wear mask at a supermarket in Mangaluru
— ANI (@ANI) May 20, 2021
"Dr Srinivas Kakkilaya argues with shopkeeper & refused to wear a mask. He even questioned guidelines. Case has been registered," said Mangaluru City CP
(2nd pic: CCTV clip's screen grab) pic.twitter.com/SLNGv3DKj3
തനിക്ക് കോവിഡ് വന്ന് ഭേദമായതാണെന്നും ഇനി മാസ്ക് ധരിക്കേണ്ട ആവശ്യമില്ല എന്നുമായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ കോവിഡ് മുക്തി നേടിയവരും മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദ്ദേശം കടയിലെ ജീവനക്കാർ ചൂണ്ടിക്കാട്ടി. ഈ നിയമം മണ്ടത്തരമാണെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം.
ചൂടേറിയ തർക്കത്തിനൊടുവിൽ ജീവനക്കാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് മംഗളുരു ഈസ്റ്റ് പോലീസ് ഡോക്ടർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

