Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേജ്​ പ്രതാപി​െൻറ...

തേജ്​ പ്രതാപി​െൻറ വിവാഹച്ചടങ്ങിൽ ഭക്ഷണത്തിനായി അടി

text_fields
bookmark_border
തേജ്​ പ്രതാപി​െൻറ വിവാഹച്ചടങ്ങിൽ ഭക്ഷണത്തിനായി അടി
cancel

പ​ട്​​ന: ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​​​​​​െൻറ മ​ക​ൻ തേ​ജ്​ പ്ര​താ​പി​​​​െൻറ വിവാഹച്ചടങ്ങി​ൽ അതിഥികൾ ഭക്ഷണത്തിനായി തമ്മിൽത്തല്ലി. വി.​െഎ.പികളുൾപ്പെടെ 7000ഒാളം പേരെ ക്ഷണിച്ച ചടങ്ങിൽ 50,000 ഒാളം പേർ പ​െങ്കടുത്തിട്ടു​െണ്ടന്ന്​ കാറ്ററിങ്ങ്​ സംഘം പറഞ്ഞു. വിവിധ ജില്ലകളിൽ നിന്ന്​ ആർ.​െജ.ഡി പ്രവർത്തകർ വിവാഹത്തി​െനത്തിയിരുന്നു. 

ബി​ഹാ​ർ വെ​റ്റ​റി​ന​റി കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​യി​രു​ന്നു ആ​ഡം​ബ​ര വി​വാ​ഹം. വിവാഹ ചടങ്ങിനു ശേഷം ഭക്ഷണം വിളമ്പിയപ്പോഴാണ്​ അക്രമ സംഭവങ്ങൾ അരങ്ങേറിയത്​. മാധ്യമങ്ങൾക്കും വി.​െഎ.പികൾക്കുമായി പ്രത്യേക പന്തിയില​ും മറ്റു സാധാരണക്കാർക്ക്​ 200ഒാളം വരുന്ന മ​റ്റു പന്തികളിലുമായിരുന്നു ഭക്ഷണം ക്രമീകരിച്ചിരുന്നത്​. വി.​െഎ.പികൾക്കുള്ള ഭക്ഷണം കൂടുതൽ രുചികരമാണെന്ന അഭ്യുഹം പരന്നതിനെ തുടർന്ന്​ സാധാരണക്കാരായ ജനങ്ങൾ വി.​െഎ.പി പവലിയനിലേക്ക്​ ഇടിച്ചു കയറുകയായിരുന്നു. ജനങ്ങൾ വി.​െഎ.പികൾക്കായി ഒരുക്കിയ ഭക്ഷണവും അലങ്കര വസ്​തുക്കളും മോഷ്​ടിച്ചു. 

അൽപ്പസമയത്തിനുള്ളിൽ തന്നെ വി.​െഎ.പി ഏരിയയിൽ ഉടഞ്ഞ പാത്രങ്ങളും നിര തെറ്റിയതും തകർന്നതുമായ മേശകളും കസേരകളും ​െകാണ്ട്​ നിറഞ്ഞു. ജനങ്ങൾ അക്രമാസക്​തരായതോടെ പാർട്ടിയുടെ ചില നേതാക്കൾ വടി വീശി ജനങ്ങളെ പിരിച്ചു വിടാൻ ശ്രമിച്ചു. 2000ഒാളം പ്ലേറ്റുകൾ ജനങ്ങൾ പൊട്ടിച്ചുവെന്നും നിരവധി പാത്രങ്ങളും മറ്റു ഉപകരണങ്ങളും മോഷ്​ടിക്കപ്പെട്ടുവെന്നും കാറ്ററിങ്ങ്​ സംഘം ആരോപിച്ചു. 10,000 പേർക്ക്​ ഭക്ഷണമൊരുക്കാനാണ്​ തങ്ങളോട്​ ആവശ്യ​െപ്പട്ടത്​. എന്നാൽ 50,000 ഒാളം പേർ ചടങ്ങളിൽ പ​െങ്കടുക്കാ​െനത്തിയിരുന്നുവെന്നും കാറ്ററിങ്ങ്​ സംഘം പറഞ്ഞു. 

നിരവധി മാധ്യമസംഘങ്ങൾക്കും അക്രമത്തിൽ പരിക്കേറ്റു. പലരുടെയും കാമറകളും മറ്റും നശിപ്പിക്കപ്പെട്ടു. അതിനി​െട ചടങ്ങിൽ​​ പ​െങ്കടുത്ത്​ മടങ്ങുകയായിരുന്ന എസ്​.യു.വി മറ്റൊരു വാഹനത്തിലിടിച്ച്​ ഒരു കുടുംബത്തി​െല നാലുപേർ മരിച്ചു. 

എം.​എ​ൽ.​എ​ ച​ന്ദ്രി​ക റാ​യി​യു​ടെ മ​ക​ൾ ​െഎ​ശ്വ​ര്യ റാ​യി​യെയാണ്​ തേജ്​ പ്രതാപ്​ യാദവ്​ വിവാഹം ചെയ്​തത്​. വി​വാ​ഹ​ ച​ട​ങ്ങു​കൊ​ഴു​പ്പി​ക്കാ​ൻ 50 കു​തി​ര​ക​ളു​മു​ണ്ടാ​യി​രു​ന്നു. ആ​ർ.​ജെ.​ഡി ദേ​ശീ​യ- സം​സ്​​ഥാ​ന നേ​താ​ക്ക​ളും മ​റ്റ്​ ഉ​ന്ന​ത​വ്യ​ക്​​തി​ക​ളും വ​ധൂ​വ​ര​ന്മാ​ർ​ക്ക്​ ആ​ശം​സ​ക​ള​ർ​പ്പി​ക്കാ​നെ​ത്തി. പ​ട്​​ന​യി​ലെ പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളെ​ല്ലാം വി​വാ​ഹ​ത്തി​നാ​യി നേ​ര​േ​ത്ത ബു​ക്ക്​​ ​ചെ​യ്​​തി​രു​ന്നു. ബ​ർ​ഹാ​ര എം.​എ​ൽ.​എ സ​രോ​ജ്​ യാ​ദ​വാ​ണ്​ വ​ധൂ​വ​ര​ന്മാ​ർ​ക്ക്​ അ​ക​മ്പ​ടി​ക്കാ​യി​ അ​മ്പ​തോ​ളം കു​തി​ര​ക​ളെ എ​ത്തി​ച്ച​ത്. 100ലേറെ പാചകക്കാരാണ്​ അതിഥികൾക്കായി ഭക്ഷണം തയാറാക്കിയിരുന്നത്​. 

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ലാ​ലു അ​ഞ്ചു ദി​വ​സ​ത്തെ പ​രോ​ളി​ലാ​ണ്​ വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​െ​ന​ത്തി​യ​ത്. ആ​രോ​ഗ്യ​സ്​​ഥി​തി മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ ലാ​ലു കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി ഇ​ട​െ​പ​ട്ടി​ല്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTej Pratap weddingFood Riots
News Summary - Food Riot Breaks Out at Tej Pratap's Wedding - India news
Next Story