Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിലെ കോച്ചിങ് ഇന്‍സ്റ്റിസ്റ്റ‍്യൂട്ട് ആക്രമണത്തിന് പിന്നാലെ വെടിയുതിർത്ത സംഭവം: ഫൈസൽ ഖാന് കോടതിയുടെ ഇടക്കാല ആശ്വാസം

text_fields
bookmark_border
ബിഹാറിലെ കോച്ചിങ് ഇന്‍സ്റ്റിസ്റ്റ‍്യൂട്ട് ആക്രമണത്തിന് പിന്നാലെ വെടിയുതിർത്ത സംഭവം: ഫൈസൽ ഖാന് കോടതിയുടെ ഇടക്കാല ആശ്വാസം
cancel

പട്ന: ബിഹാറിലെ ഖാന്‍ ഗ്ലോബൽ സ്റ്റഡീസ് കോച്ചിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പട്ട് പ്രതി ചേർക്കപ്പെട്ട അധ‍്യാപകന്‍ ഫൈസൽ ഖാന് കോടതി മൂന്‍കൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ആശ്വാസം അനുവദിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ ഫൈസൽ ഖാനെതിരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് നിർദേശിച്ചുകൊണ്ടാണ് കോടതി ശനിയാഴ്ച ഉത്തരവിട്ടത്. ജൂൺ രണ്ടിനാണ് അദ്ദേഹത്തിന്റെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് നേരെ ആക്രമണം നടന്നത്. ഇതേ തുടർന്ന് ഇസ്റ്റിസ്റ്റ്യൂട്ടിലെ രണ്ട് ഗാർഡുകൾ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ പട്ന പൊലീസ് ഫൈസൽ ഖാനും ഗാർഡുമാർക്കുമെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

`സംഭവത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ, അക്രമത്തിന് ശേഷം രണ്ട് പേർ ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കണ്ടെടുത്തു' പൊലീസ് പ്രസ്താവനയിൽ കൂട്ടിചേർത്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗാർഡുകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം ഖാനിനയും മറ്റ് രണ്ട് പേരെയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Following the attack on a coaching institute in Bihar and the subsequent shooting: Interim relief granted to Faisal Khan by the court
Next Story