Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി വല്ലപ്പോഴുമെങ്കിലും വാ തുറക്കണം; എന്നെ ഉപദേശിച്ചത് മറക്കരുത് -മൻമോഹന്‍ സിങ്

text_fields
bookmark_border
മോദി വല്ലപ്പോഴുമെങ്കിലും വാ തുറക്കണം; എന്നെ ഉപദേശിച്ചത് മറക്കരുത് -മൻമോഹന്‍ സിങ്
cancel

ന്യൂഡല്‍ഹി: കഠ്വാ, ഉന്നാവോ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മുന്‍പ്രധാനമന്ത്രി മൻമോഹന്‍ സിങ്. മോദി ഒടുവിൽ അദ്ദേഹത്തിൻെറ മൗനം അവസാനിപ്പിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് താനെന്ന്  നരേന്ദ്ര മോദി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോൾ മോദിയോട് തനിക്കും അത് തന്നെയാണ് പറയാനുള്ളതെന്ന് മൻമോഹൻ വ്യക്തമാക്കി. മോദി വല്ലപ്പോഴും വാ തുറക്കണമെന്നും മൻമോഹന്‍ ആവശ്യപ്പെട്ടു. 

ഇത്തരം വിഷയങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകിയാല്‍ അത് കുറ്റവാളികള്‍ മുതലെടുക്കും. എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് കരുതും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ച്‌ അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കണം- മൻമോഹന്‍ സിങ് പറഞ്ഞു.

കഠ്വാ, ഉന്നാവോ വിഷയങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം നടന്നിട്ടും മോദി പ്രതികരിച്ചിരുന്നില്ല. ഒടുവിൽ രാഹുൽ ഗാന്ധിയടക്കമുള്ളവർ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിതോടെയാണ് മോദി പ്രതികരിക്കാൻ തയ്യാറായത്.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Follow Your Own Advice to Me and Speak More Often: Manmohan Singh to PM Narendra Modi- india news
Next Story