ഗാന്ധിയൻ ദർശനങ്ങളെ പിന്തുടരണം –സ്റ്റാലിൻ
text_fieldsചെന്നൈ: ഗാന്ധിയൻദർശനങ്ങൾ പിന്തുടരാൻ യുവസമൂഹം മുന്നോട്ടുവരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ സെൻറ് ജോർജ് കോട്ടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കപ്പെട്ട സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി 100 ദിവസത്തിനകം കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കി. ഇതിന് പരിശ്രമിച്ച ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട മുഴുവൻ ജനങ്ങളോടും സർക്കാർ കടപ്പെട്ടിരിക്കുന്നു. മധുരയിലെ ഗാന്ധി മ്യൂസിയം ആറു കോടി രൂപ ചെലവിൽ പുതുക്കിപ്പണിയും. സ്വാതന്ത്ര്യസമര പെൻഷൻ 17,000 രൂപയിൽനിന്ന് 18,000 ആയി ഉയർത്തിയതായും അദ്ദേഹം അറിയിച്ചു.

